ഒരു ലിഫ്റ്റ് തരുമോ..‍‍? കാ​റി​നു​ള്ളി​ലേ​ക്ക് തലയിട്ട് ക​ര​ടി; അമ്പരന്ന് യാത്രക്കാർ
Wednesday, July 26, 2017 5:21 AM IST
വ​ന്യ മൃ​ഗ​ങ്ങ​ൾ പാ​ർ​ക്കു​ന്ന വ​ന​ത്തി​ൽ കൂ​ടി സ​ഞ്ച​രി​ച്ച കാ​റി​നു​ള്ളി​ലേ​ക്ക് ഒ​രു ക​ര​ടി ത​ല അ​ക​ത്തേ​ക്കി​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു. സ​ഞ്ചാ​രി​ക​ൾ ക​ര​ടി​ക്കു ഭ​ക്ഷ​ണം ന​ല്കാനാ​യി കാ​റി​ന്‍റെ സൈഡ് ഗ്ലാ​സ് താ​ഴ്ത്തിയ​പ്പോ​ഴാ​ണ് ക​ര​ടി കാ​റി​നു​ള്ളി​ലേ​ക്ക് ത​ല​യി​ട്ട​ത്. നി​യ​മാ​വ​ലി​ക​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​യി​രു​ന്നു അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വ​ർ​ത്തി. ക​ര​ടി​യു​ടെ ശ്ര​ദ്ധ​മാ​റ്റാ​ൻ ഭ​ക്ഷ​ണ സാ​ധ​നം നി​ല​ത്തേ​ക്ക് എ​റി​ഞ്ഞു ന​ല്കി​യ​തി​നു ശേ​ഷം ഇ​വ​ർ കാ​റോ​ടി​ച്ചു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ബെ​യ്ജിം​ഗി​ലെ ബ​ദാ​ലിംഗ് വൈ​ൽ​ഡ് ലൈ​ഫ് വേ​ൾ​ഡി​ലാ​ണ് പേ​ടി​പ്പ​ടു​ത്തു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഇ​വ​ർ​ക്കു പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു കാ​റി​ലെ യാ​ത്രി​ക​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഇ​തേ സ്ഥ​ല​ത്ത് ഒ​രു വ​ർ​ഷം മു​ൻ​പ് സഫാരിക്കിടെ കാ​റി​നു പു​റ​ത്തി​റ​ങ്ങി​യ ഒ​രു സ്ത്രീ​യെ ക​ടു​വ ആ​ക്ര​മി​ച്ചി​രു​ന്നു.

ഇവിടെ ​വനം സ​ന്ദ​ർ​ശി​ക്കു​വാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് സ്വ​ന്തം കാർ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​ധി​കൃ​ത​ർ ന​ല്കു​ന്നു​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​പ്പോഴും ക​ട​ന്നുപോ​കു​ന്ന​തി​നാ​ൽ കാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ഗ്ലാ​സ് താ​ഴ്ത്ത​രു​ത​ന്നും മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ല്ക​രു​തെ​ന്ന് ഇ​വ​ർ മു​ന്ന​റി​യി​പ്പും ന​ല്കു​ന്നു​മു​ണ്ട്. ഇ​ത് ലം​ഘി​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.