യാ​ത്ര​ക്കാ​രു​മാ​യി ന​ദി​യി​ലേ​ക്കു കൂ​പ്പു​കു​ത്തി​യ ബ​സി​ന് ര​ക്ഷ​ക​നാ​യി ക്രെ​യി​ൻ ഡ്രൈ​വ​ർ: ഞെ​ട്ടി​ക്കു​ന്ന വീഡിയോ
Wednesday, January 10, 2018 2:18 PM IST
നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ന​ദി​യി​ലേ​ക്ക് വീ​ണ ബ​സി​ൽ നി​ന്നും യാ​ത്ര​ക്കാ​രെ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഒ​രാ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ബ​സി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ചൈ​ന​യി​ലെ ചാം​ഗ്ഷുവി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ബ​സ് ന​ദി​യി​ലേ​ക്ക് വീ​ഴു​ന്ന​ത് വ​ഴിയരികിൽ നി​ന്ന ഒ​രാ​ൾ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് ഓ​ടിവ​ന്ന അ​ദ്ദേ​ഹം തി​രി​കെ വ​ന്ന് ത​ന്‍റെ ക്രെ​യി​നി​ൽ ക​യ​റി ന​ദി​യു​ടെ സ​മീ​പ​ത്തേ​ക്ക് ചേ​ർ​ത്തു നി​ർ​ത്തി​യി​ട്ടു. മാ​ത്ര​മ​ല്ല ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ബ​സി​ലെ യാ​ത്ര​ക്കാ​രെ ന​ദി​യി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​ന്ന​തി​നു മു​ന്പേ അ​ദ്ദേ​ഹ​ത്തി​ന് യാ​ത്ര​ക്കാ​രെ മു​ഴു​വ​ൻ ര​ക്ഷി​ക്കാ​നാ​യി​രു​ന്നു. ഈ ​ബ​സി​ൽ ഇ​ടി​ച്ച കാ​റി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കാ​റി​ന്‍റെ ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.