അനങ്ങാൻ വയ്യാതെ കിടന്ന ഭീ​മ​ൻ പെ​രു​ന്പാ​ന്പി​ന്‍റെ വയറ്റിൽ നിന്നു കിട്ടിയത്..
Sunday, January 14, 2018 1:22 PM IST
അനങ്ങാൻ വയ്യാതെ കിടന്ന ഭീ​മ​ൻ പെ​രു​ന്പാ​മ്പിന്‍റെ വയറ്റിൽ നിന്ന് ഇരയെ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു. താ​യ്‌ല​ൻ​ഡി​ലെ പ​ത്തും​താ​നി​യി​ലാ​ണ് സം​ഭ​വം. ഗ്രാമത്തിലെത്തിയ പെരുമ്പാമ്പ് വലിയ ഒരു പൂവൻകോഴിയെയായിരുന്നു ആഹാരമാക്കിയത്.

ന​ട്ട് വ​ട്ടാ​ന എ​ന്ന ക​ർ​ഷ​ക​ൻ രാവിലെ കോ​ഴിക്കൂട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് കോ​ഴി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ സ​മീ​പ​ത്തു നി​ന്നും അ​ദ്ദേ​ഹം ഒ​രു ഭീ​മ​ൻ പാ​ന്പി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വ​യ​ർ വീ​ർ​ത്ത് അ​ന​ങ്ങാ​ൻ പ​റ്റാ​ത്ത വി​ധം അ​ത് കി​ട​ക്കു​ക​യാ​യി​രു​ന്നു ഇ​ത്. തു​ട​ർ​ന്ന് ഒ​രു ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ പെ​രു​ന്പാ​ന്പി​ന്‍റെ വയറ്റിൽ നിന്ന് കോ​ഴി​യെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് ​പാ​ന്പി​നെ സ​മീ​പ​ത്തു​ള്ള വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.