ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത; വ​ള​ർ​ത്തു​നാ​യ​യെ ജീ​വ​നോ​ടെ മു​ത​ല​യ്ക്ക് എറിഞ്ഞു ന​ൽ​കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, February 21, 2018 12:33 PM IST
വ​ള​ർ​ത്തു​നാ​യ​യെ ജീവനോടെ ത​ടാ​ക​ത്തി​ലെ മു​ത​ല​യ്ക്ക് എ​റി​ഞ്ഞു ന​ൽ​കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം. വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ഴു​ത്തി​ൽ പി​ടി​ച്ച് തൂ​ക്കി​യെ​ടു​ത്ത് ഒ​രാ​ൾ ത​ടാ​ക​ത്തി​നു സ​മീ​പ​ത്തേ​ക്കു വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഈ ​നാ​യ​യെ ത​ടാ​ക​ത്തി​ലേ​ക്കു വ​ലി​ച്ച് എ​റി​യു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ൽ വീ​ണ നാ​യ ര​ക്ഷപെടാനായി വെ​ള്ള​ത്തി​നു മു​ക​ളി​ൽ കൈ​കാ​ലു​ക​ളി​ട്ട് അ​ടി​ച്ച് നി​ൽ​ക്കു​ന്പോ​ൾ ഞൊ​ടി​യി​ട​യി​ൽ പാഞ്ഞെത്തി​യ ഒ​രു ഭീ​മ​ൻ മു​ത​ല നാ​യ​യെ വാ​യ്ക്കു​ള്ളി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​വീ​ഡി​യോ പ​ക​ർ​ത്തി​യ​ത് ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാപകമായി പ്രചരിച്ചതിനെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.