നെ​യ്മ​റു​ടെ വീ​ഴ്ചയെ ട്രോളി കെ​എ​ഫ്സിയുടെ പുതിയ പരസ്യം
Wednesday, July 4, 2018 2:29 PM IST
റ​ഷ്യ​യി​ൽ അ​ര​ങ്ങു ത​ക​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന ഫി​ഫ ലോകക​പ്പ് ഫുട്ബോൾ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ താ​രം നെ​യ്മ​റു​ടെ വീ​ഴ്ച​യും ക​ര​ച്ചി​ലും ട്രോളന്മാർ ആഘോഷമാക്കിയിരുന്നു. കാ​റ്റ​ടി​ച്ചാൽ പോലും നി​ല​ത്തു വീ​ഴു​ന്ന താ​രം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത് വെ​റും അ​ഭി​ന​യ​മാ​ണെ​ന്നും മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​നു ന​ൽ​ക​ണ​മെ​ന്നു​മു​ള്ള ട്രോളുകൾ നാ​നാ​ഭാ​ഗ​ത്തു നി​ന്നും ഉ​യ​രു​ന്നു​ണ്ട്.

ഇ​പ്പോ​ഴി​താ നെ​യ്മ​റു​ടെ ഈ ​വീ​ഴ്ച​യെ ത​ങ്ങ​ളു​ടെ പ​ര​സ്യ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര ശൃം​ഖ​ല​ക​ളു​ള്ള കെ​ന്‍റ​ക്കി ഫ്രൈ​ഡ് ചി​ക്ക​ൻ(​കെഎ​ഫ്സി). ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ് നി​ല​വി​ളി​ച്ച് നി​ല​ത്തു​വീ​ഴു​ന്ന കളിക്കാരൻ ഗ്രൗ​ണ്ടി​ൽ നി​ന്നും ഉ​രു​ണ്ട് പ​ല​സ്ഥ​ല​ങ്ങ​ൾ ക​റ​ങ്ങി കെഎ​ഫ്സി ഷോ​പ്പി​നു മു​മ്പി​ൽ എ​ത്തി​നി​ൽ​ക്കു​ക​യും, സ​ന്തോ​ഷ​ത്തോ​ടെ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ വാ​ങ്ങി മ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ ​പ​ര​സ്യ​ത്തി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.