അ​നു​വാ​ദ​മി​ല്ലാ​തെ പൂ​ക്ക​ൾ പ​റി​ച്ച​തി​ന് അ​മ്മാ​യി​അ​മ്മ​യെ മ​ർ​ദ്ദി​ച്ച മ​രു​മ​ക​ൾ​ക്ക് ത​ട​വ​റ
Thursday, May 31, 2018 1:28 PM IST
പൂ​ന്തോ​ട്ട​ത്തി​ൽ നി​ന്നും അ​നു​വാ​ദ​മി​ല്ലാ​തെ പൂ​ക്ക​ൾ പ​റി​ച്ച​തി​ന് വൃ​ദ്ധ​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച മ​ക​ന്‍റെ ഭാ​ര്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ൽ​ക്ക​ത്ത​യി​ലെ ബ​സ്ദ്രോ​ണി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഈ ​ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

ഓ​ർ​മ ശേ​ഷി​ക്കു​റ​വു​ള്ള യെ​ശോ​ദ പോ​ൾ എ​ന്നു പേ​രു​ള്ള ഇ​വ​രെ മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​ത് അ​യ​ൽ​വാ​സി​യാ​ണ്. തു​ട​ർ​ന്ന് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.