പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ യു​വാ​ക്ക​ൾ ര​ക്തം വാ​ർ​ന്നു​മ​രി​ച്ചു; സെ​ൽ​ഫി​യെ​ടു​ത്ത് യുവാവ്
Thursday, July 12, 2018 10:00 AM IST
രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​ക്ക​ൾ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ര​ക്തം വാ​ർ​ന്നു​മ​രി​ച്ചു. അ​പ​ക​ട​ത്തി​ലാ​യ യു​വാ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ തു​നി​യാ​തെ ആ​ൾ​കൂ​ട്ടം സെ​ൽ​ഫി​യെ​ടു​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത​ത് മ​ന​സാ​ക്ഷി​യെ ഉ​ല​യ്ക്കു​ന്ന കാ​ഴ്ച​യാ​യി. സ്കൂ​ൾ ബ​സ് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് യു​വാ​ക്ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ഒ​രാ​ൾ‌ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. എ​ന്നാ​ൽ മ​റ്റു ര​ണ്ടു പേ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ഴി​യി​ൽ കി​ട​ന്നി​ട്ടും ആ​രും ര​ക്ഷി​ക്കാ​ൻ തു​നി​ഞ്ഞി​ല്ല.

ഗു​ജ​റാ​ത്തി​ലെ സി​മി​ന്‍റ് ഫാ​ക്ട​റി​യി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​യ പ​ർ​മാ​ന​ന്ദ്, ജ​മ്ര രാം, ​ച​ന്ദ്ര​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ൽ​നി​ന്ന് ഇ​വ​ർ ഇ​വി​ടെ​യ​ത്തി​യ​ത് ജോ​ലി​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​ണ്. മൂ​ന്നു പേ​രും അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​ന്ന​ര​മ​ണി​ക്കൂ​റാ​ണ് വ​ഴി​യി​ൽ കി​ട​ന്ന​ത്. നേ​ര​ത്തെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ജീ​വ​ൻ​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ‍​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.