അ​രി തി​ന്ന​തി​ന് എ​ലി​ക്ക് ക്രൂരശി​ക്ഷ; ഞെട്ടിക്കുന്ന വീഡിയോ
എ​ലി​യെ പി​ടി​കൂ​ടി നാ​ലു കാ​ലു​ക​ളും ക​യ​റി​ൽ വ​ലി​ച്ച് കെ​ട്ടി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ അ​സ്വ​സ്ഥ​ത പ​ട​ർ​ത്തു​ന്നു. മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് എ​ലി ച​ത്തു. ചൈ​ന​യി​ലെ വെ​ൻ​ചു​വാ​ൻ സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് എ​ലി അ​രി തിന്നിരുന്നു. ഇതി​ൽ കോ​പാ​കു​ല​നാ​യ വീ​ട്ടു​ട​മ എ​ലി​യെ പി​ടി​കൂ​ടി നാ​ലു​കാ​ലും ക​യ​ർ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചു കെ​ട്ടി വ​ടി കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് വേ​ദ​ന​യി​ൽ പു​ള​യു​ന്ന എ​ലി ബ​ന്ധ​ന​ത്തി​ൽ നി​ന്നും മോ​ചി​ത​നാ​കു​വാ​ൻ ആ​വു​ന്ന​ത്ര പ​രി​ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. മാ​ത്ര​മ​ല്ല ച​വി​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ലി അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ ക​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.



അ​രി മോ​ഷ്ടി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ മു​ഴു​വ​ൻ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഈ ​എ​ലി​യാ​ണെ​ന്ന് വി​ശ്വ​സി​ച്ചാ​യി​രു​ന്നു വീ​ട്ടു​ട​മ​സ്ഥ​ന്‍റെ പ്ര​വൃത്തി. മ​ർ​ദന​ത്തെ തു​ട​ർ​ന്ന് ച​ത്ത എ​ലി​യെ അ​ദ്ദേ​ഹം മാലിന്യം നി​ക്ഷേ​പി​ക്കു​ന്ന കു​ട്ട​യി​ലാ​ണ് എ​ടു​ത്തി​ട്ട​ത്. അ​ദ്ദേ​ഹം സ്വ​യം പ​ക​ർ​ത്തി​യ വീ​ഡി​യോ ചൈ​ന​യി​ലെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ്തി​ട്ടു​ണ്ട്.