ഐഎ​സ് തടവിൽ നി​ന്നു ര​ക്ഷ​പെ​ട്ട സിറിയൻ വനിതയുടെ ആ​ഹ്ലാ​ദപ്ര​ക​ട​നം വൈ​റൽ
Wednesday, October 18, 2017 6:57 AM IST
സി​റി​യ​യി​ലെ ഐ​എ​സി​ന്‍റെ സ്വ​യം പ്ര​ഖ്യാ​പി​ത ത​ല​സ്ഥാ​ന​മാ​യ റാ​ഖ യു​എ​സ് പി​ന്തു​ണ​യോ​ടെ സി​റി​യ​ൻ കു​ർ​ദി​ഷ് അ​റ​ബ് സ​ഖ്യ​സേ​ന കഴിഞ്ഞ ദിവസം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. നാ​ലു മാ​സ​ത്തെ ഏ​റ്റു​മു​ട്ട​ലി​നു ശേ​ഷ​മാ​ണ് ഈ ​നേ​ട്ടം.​ ഇ​വി​ടെ ഐ​സ് ഭീ​ക​രു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു സിറിയൻ വ​നി​ത താ​ൻ മോ​ചി​ത​യാ​യി എ​ന്ന​റി​ഞ്ഞ​പ്പോ​ൾ ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​നമാണ് ഇപ്പോൾ വൈ​റ​ലാ​കു​ന്നത്.

ധ​രി​ച്ചി​രു​ന്ന ക​റു​ത്ത നി​റ​ത്തി​ലു​ള്ള മേ​ലാ​ട വ​ലി​ച്ചു കീ​റി​യാ​യി​രു​ന്നു ഇ​വ​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം. തീ​ർ​ന്നി​ല്ല, തന്നെ ര​ക്ഷി​ച്ച പ​ട്ടാ​ള​ക്കാ​രെ ചും​ബി​ക്കു​ക​യും മു​ട്ടുകു​ത്തി​യി​രു​ന്ന് നി​ല​ത്ത് മ​ണ്ണി​ൽ ചും​ബി​ക്കു​ക​യും കൈ​ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി ഒ​ച്ച​വ​യ്ക്കു​ക​യും ഇ​വ​ർ ചെ​യ്തു. ഇ​വ​ർ​ക്കൊ​പ്പം ര​ണ്ട് കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

സൈനിക​ർ ര​ക്ഷ​പെ​ടു​ത്തി​യ​പ്പോ​ൾ ആ​ളു​ക​ൾ ​ത​ങ്ങ​ളു​ടെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കു​ർ​ദ്ദി​ഷ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ നാ​സിം ദ​സ്താ​നും സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ​ങ്കു​വച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.