ടോ​ൾ ബൂ​ത്തി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ന്ന ട്ര​ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Sunday, March 4, 2018 1:44 PM IST
ടോ​ൾ ബൂ​ത്തി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ലേ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ യി​ൻ​ചു​വാ​നി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

ചു​മ​ന്ന നി​റ​മു​ള്ള ഒ​രു കാ​ർ ടോ​ൾ ബൂ​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​താ​ണ് 44 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ ആ​ദ്യം വ്യ​ക്ത​മാ​കു​ന്ന​ത്. പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഒ​രു ട്ര​ക്ക് പാ​ഞ്ഞു​വ​ന്ന് കാ​റി​ൽ ഇ​ടി​ക്കു​ക​യും. ഇ​രു​വാ​ഹ​ന​ങ്ങ​ളും മു​ന്പോ​ട്ടു പോ​കു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി​യാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.