പ​ശ നി​റ​ച്ച ഓ​വ​നി​ൽ ത​ലയിട്ട് സാ​ഹ​സി​കത; കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
Friday, December 8, 2017 6:13 AM IST
സോ​ഷ്യ​ൽ മീ​ഡി​യയി​ൽ കൂ​ടു​ത​ൽ ലൈ​ക്കും ഷെ​യ​റും ല​ഭി​ക്കാ​ൻ സാ​ഹ​സി​ക​ത കാ​ണി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​വൃത്തി​ക​ൾ ചെ​യ്യു​ന്പോ​ൾ ജീ​വ​ൻ പോ​ലും ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​യി മാ​റു​ക​യാ​ണ് അ​ടു​ത്തി​ടെ ന​ട​ന്നൊ​രു സം​ഭ​വം.

പ്രാങ്ക് വീഡിയോകൾ കൊണ്ട് യൂട്യൂബ് സ്റ്റാറായി മാറിയ ജ​യ് സ്വിം​ഗ്ല​ർ എ​ന്ന 22കാരനാണ് സാ​ഹ​സി​ക​ത പാളിയപ്പോൾ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ട​ത്. ഉ​പ​യോ​ഗശൂ​ന്യ​മാ​യ മൈ​ക്രോ​വേ​വ് ഓ​വ​നി​ൽ ഏ​ഴു പാ​ക്ക​റ്റ് പോ​ളി​ഫി​ല്ല എ​ന്ന പ​ശ നി​റ​ച്ച​തി​നു ശേ​ഷം ത​ല​യി​ൽ പ്ലാ​സ്റ്റി​ക്ക് ക​വ​ർ ഇ​ട്ട് മൂ​ടി ജ​യ് സ്വിം​ഗ്ല​ർ ത​ന്‍റെ ത​ല അ​തി​ൽ തിരുകുക​യാ​യി​രു​ന്നു. ശ്വാ​സം സ്വീ​ക​രി​ക്കാ​നു​ള്ള മാ​ർ​ഗ​വും ഒ​രു​ക്കി​യി​രു​ന്നു ത​ല ഓ​വ​നി​ൽ വെ​ച്ച​ത്.

കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം ഓ​വനി​ൽ നി​ന്നും ത​ല പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​യെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​യ​ത്. കാ​ര​ണം പ​ശ ഒ​വ​നി​ൽ ഉ​റ​ച്ചു പോ​യതിനാ​ൽ ത​ല പു​റ​ത്തേ​ക്ക് എ​ടു​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.

ത​ല​യി​ൽ നി​ന്നും ഓ​വ​ൻ മാ​റ്റാ​ൻ അ​ദ്ദേ​ഹ​ത്തി​ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​വും ത​ങ്ങ​ളെ കൊ​ണ്ട് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ അ​വ​ർ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​വ​രെ​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ച​ത്. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് ജ​യ് സ്വിം​ഗ്ലറെ മോ​ചിപ്പി​ക്കാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.