സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നും ചോ​ക്ലേ​റ്റ് മോ​ഷ്ടി​ച്ച വ​നി​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി
Friday, July 27, 2018 4:09 PM IST
സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നും ചോ​ക്ലേ​റ്റ് മോ​ഷ്ടി​ച്ച ത​മി​ഴ്നാ​ട് വ​നി​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി. ചെ​ന്നൈ​യി​ലെ എ​ഗ്മോ​റി​ലാ​ണ് സം​ഭ​വം. വ​നി​ത പോ​ലീ​സാ​യ എം. ​ന​ന്ദി​നി​യാ​ണ് ചോ​ക്ലേ​റ്റ് മോ​ഷ്ടി​ച്ച​ത്.

യൂ​ണി​ഫോ​മി​ൽ ഇ​വി​ടെ എ​ത്തി​യ ന​ന്ദി​നി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് ചോ​ക്ലേ​റ്റ് കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഷോ​പ്പ് മാ​നേ​ജ​ർ ഇ​വ​രെ കൈ​യ്യോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ പോ​ക്ക​റ്റി​ൽ നി​ന്നും ചോ​ക്ലേ​റ്റു​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​ക​രു​തെ​ന്ന് ഇ​വ​ർ അ​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​പ്പ് എ​ഴു​തി വാ​ങ്ങി​യ​തി​നു ശേ​ഷം മാ​നേ​ജ​ർ ഇ​വ​രെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വി​നെ​യും വേ​റെ കു​റ​ച്ചാ​ളു​ക​ളെ​യും കൂ​ട്ടി ഇ​വി​ടെ എ​ത്തി​യ ന​ന്ദി​നി മാ​നേ​ജ​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ഗു​രു​ത​ര​മാ​യ​തോ​ടെ ന​ന്ദി​നി​യെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ് മാ​ത്ര​മ​ല്ല ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.