70 മൈൽ വേഗത്തിലോടുന്ന ട്രെ​യി​നി​ന്‍റെ ചി​ല്ലുതുടച്ച് യുവാവിന്‍റെ സാഹസികത
Monday, October 2, 2017 6:52 AM IST
എ​ഴു​പ​ത് മൈൽ വേ​ഗ​ത്തി​ലോ​ടു​ന്ന ട്രെ​യി​നി​ന്‍റെ ഗ്ലാ​സ് സാഹസികമായി വൃ​ത്തി​യാ​ക്കു​ന്ന യുവാവിന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ലു​ള്ള മി​ത്ത്ഷെ​ൽ ഫ്രീ​വേ​യി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ലീ​ഡ​ർ​വി​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ട്രെ​യി​ൻ സ്റ്റേ​ഷ​ൻ വി​ടു​ന്ന​തി​നു മു​ന്പ് 23 വ​യ​സ് തോ​ന്നി​ക്കു​ന്ന ഒ​രാ​ൾ പിൻവ​ശ​ത്തു ക​യ​റി ചില്ല് വൃ​ത്തി​യാ​ക്കാൻ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത സ്റ്റോ​പ്പാ​യ സ്റ്റർ​ലിം​ഗി​ൽ ട്രെ​യി​ൻ എ​ത്തി​യ​പ്പോ​ൾ പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റു ചെ​യ്തി അ​ടു​ത്തു​ള്ള മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പം നി​ന്ന ഒരാ​ൾ പ​ക​ർ​ത്തി​യ 19 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.