വാ​യി​ൽ നി​ന്നും കൂളായി ഇ​റ​ങ്ങിവ​രു​ന്ന എ​ട്ടു​കാ​ലി; വീ​ഡി​യോ വൈ​റ​ൽ
Sunday, September 24, 2017 2:09 AM IST
വാ​യി​ൽ നി​ന്നും മൂ​ക്കി​ൽ നി​ന്നും എ​ട്ടു​കാ​ലി​ക​ൾ ഇ​റ​ങ്ങി​വ​രു​ന്ന​ത് ഇം​ഗ്ലീ​ഷ് സി​നി​മ​ക​ളി​ൽ ക​ണ്ട് മി​ക്ക​വ​ർ​ക്കും പ​രി​ച​യ​മു​ണ്ട്. പ​ക്ഷെ ശരിക്കും അങ്ങനെ സ​ങ്ക​ൽ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ. എ​ങ്കി​ലി​താ, ഈ​സ്റ്റ് ല​ണ്ട​നി​ലെ ഡഗെ​ൻ​ഹാം സ്വ​ദേ​ശി​യാ​യ റേ ​എ​ന്ന​യാ​ൾ ത​ന്‍റെ സു​ഹൃ​ത്ത് സ്റ്റു​വ​ർ​ട്ട് പ​വ​റി​നെ ഭ​യ​പ്പെ​ടു​ത്താ​ൻ ചെ​യ്ത​ത് ക​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ മു​ഴു​വ​ൻ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. റേ ​വാ​യ തു​റ​ക്കു​ന്പോ​ൾ ഒ​രു എ​ട്ടു​കാ​ലി ഇ​റ​ങ്ങി വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

തനി​ക്ക് എ​ട്ടു​കാ​ലി​ക​ളെ ഇ​ഷ്ട​മി​ല്ലെ​ന്ന് ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ്നേ​ഹി​ത​ന് അ​റി​യാമെന്നും തന്നെ പേ​ടി​പ്പി​ക്കാ​നാ​ണ് വീ​ട്ടി​ൽ നി​ന്നും പി​ടി​ച്ച എ​ട്ടു​കാ​ലി​യെ വാ​യി​ൽ ഇ​ട്ട് അ​ത് ചി​ത്രീ​ക​രി​ച്ച​തെ​ന്നാ​ണുമാണ് സ്റ്റു​വ​ർ​ട്ട് പ​റ​യു​ന്ന​ത്.

എ​ട്ടു​കാ​ലി അ​ദ്ദേ​ഹ​ത്തെ ഉ​പ​ദ്ര​വി​ക്കാ​തെ​യാ​ണ് വാ​യി​ൽ നി​ന്നും ഇ​റ​ങ്ങിവ​രു​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.