ഭു​വ​നേ​ശ്വ​ര്‍-​ജു​ന​ഗ​ര്‍ എ​ക്സ്പ്ര​സി​ന്‍റെ എസി​യി​ല്‍ "യാ​ത്ര​ക്കാ​ര​നാ​യി' എ​ലി; വീ​ഡി​യോ
Wednesday, March 20, 2024 11:38 AM IST
ട്രെ​യി​ന്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന ഒ​രു യാ​ത്രാ മാ​ര്‍​ഗ​മാ​ണ​ല്ലൊ. അ​തി​നാ​ല്‍​ത്ത​ന്നെ ടി​ക്ക​റ്റ് കി​ട്ടാ​ന്‍ വ​ലി​യ പാ​ടാ​യി​രി​ക്കും. പ​ല​രും കാ​ശ് കൂ​ടു​ത​ല്‍ മു​ട​ക്കി എ​സി​യി​ലും മ​റ്റും സീ​റ്റ് ഒ​പ്പി​ക്കും.

എ​ന്നാ​ല്‍ ഇ​ങ്ങ​നെ ശാ​ന്ത​മാ​യി യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന​തി​നി​ടെ ഒ​രു "ശ​ല്യ​ക്കാ​രൻ​' എത്തി​യാ​ല്‍. അ​ത്ത​ര​ത്തി​ല്‍ ഒ​രു സം​ഭ​വ​ത്തിന്‍റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഭു​വ​നേ​ശ്വ​ര്‍-​ജു​ന​ഗ​ര്‍ എ​ക്സ്പ്ര​സി​ല്‍ നി​ന്നു​ള്ള കാ​ഴ്ച​യാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ട്രെ​യി​നി​ലെ എ​സി കം​പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ഒ​രു എ​ലി ഓ​ടി നട​ക്കു​ന്ന​താ​ണു​ള്ള​ത്. എ​ലി സീ​റ്റു​ക​ള്‍​ക്കി​ട​യി​ലൂ​ടെ യ​ഥേ​ഷ്ടം സ​ഞ്ച​രി​ക്കു​ക​യാ​ണ്.

മു​ക​ള്‍ സീ​റ്റി​ല്‍ കി​ട​ന്ന പ​തി എ​ന്ന യു​വ​തി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. അ​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ​രാ​തി പ​റ​യു​ക​യു​മു​ണ്ടാ​യി. മാ​ത്ര​മ​ല്ല വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഷെ​യ​ര്‍ ചെ​യ്യുകയുമുണ്ടായി.

വീ​ഡി​യോ നി​മി​ത്തം റെ​യി​ല്‍​വേ പ്ര​തി​ക​രി​ക്കു​ക​യു​ണ്ടാ​യി. ത​ങ്ങ​ള്‍ വി​ഷ​യ​ത്തി​ല്‍ വേ​ണ്ട ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ത്ത​രം കാ​ഴ്ച ആ​ദ്യ​മ​ല്ലെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല​രും കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.