മായാനദിയുടെ പേരിൽ പ​രാ​തി​യും പ​രി​ഭ​വ​വുമി​ല്ലാ​തെ ടോ​വി​നോ
Thursday, December 28, 2017 7:03 AM IST
മാ​യാ​ന​ദി എ​ന്ന ത​ന്‍റെ ചി​ത്രം കാ​ണു​ന്നി​ല്ല എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​വ​രോ​ട് ത​നി​ക്ക് പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ലെ​ന്ന് ന​ട​ൻ ടോ​വി​നോ തോ​മ​സ്. ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളി​ൽ തോ​ൽ​ക്കു​ന്ന​ത് സി​നി​മ എ​ന്ന ക​ലാ​രൂ​പ​മാ​ണെ​ന്നും ടോ​വി​നോ പ​റ​ഞ്ഞു. മാ​യാ​ന​ദി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വാ​ഗ്വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ ടോ​വി​നോ തോ​മ​സ് ത​ന്‍റെ അ​ഭി​പ്രാ​യ​വു​മാ​യി ഫേ​സ് ബു​ക്കി​ലെ​ത്തി​യ​ത്.

""മാ​യാ​ന​ദി എ​ന്ന ചി​ത്രം ഈ 22​നു തിയ​റ്റ​റു​ക​ളി​ലെ​ത്തിയതു മുതൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​യു​മൊ​ക്കെ ഒ​രു​പാ​ട്‌ പേ​ഴ്സ​ണ​ൽ മെ​സേ​ജു​ക​ൾ എ​നി​ക്ക്‌ കി​ട്ടു​ന്നു​ണ്ട്‌ - സി​നി​മ ഇ​ഷ്ട​പ്പെ​ട്ടു , ക​ഥാ​പാ​ത്ര​ങ്ങ​ൾ ഹോ​ണ്ട്‌ ചെ​യ്യു​ന്നു എ​ന്നൊ​ക്കെ അ​റി​യി​ച്ച്‌ കൊ​ണ്ട്‌.​നേ​രി​ട്ട്‌ മെ​സേ​ജു​ക​ൾ​ക്ക്‌ മ​റു​പ​ടി കൊ​ടു​ക്ക​ണ​മെ​ന്നു​ണ്ട്‌, പ​ക്ഷേ ഷൂ​ട്ടി​നി​ട​യി​ൽ അ​തി​നു നി​ർ​വാ​ഹ​മി​ല്ലാ​ത്ത​ത്‌ കൊ​ണ്ടാ​ണു ഇ​ങ്ങ​നെ​യൊ​രു പോ​സ്റ്റി​ടു​ന്ന​ത്‌. ആ​ദ്യ ദി​വ​സം മു​ത​ൽ തിയ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​തി​നു , സി​നി​മ ക​ണ്ടി​ഷ്ട​പ്പെ​ട്ട്‌ ന​ല്ല വാ​ക്കു​ക​ൾ മ​റ്റു​ള്ള​വ​രോ​ട്‌ പ​റ​ഞ്ഞ്‌ കൂ​ടു​ത​ൽ ആ​ളു​ക​ളെ തയ​റ്റ​റു​ക​ളി​ലെ​ത്തി​ച്ച​തി​നു, സ​ർ​വോ​പ​രി മാ​ത്ത​നെ​യും അ​പ്പു​വി​നെ​യും ചേ​ർ​ത്തു പി​ടി​ച്ച്‌ നെ​ഞ്ചി​ലേ​റ്റി​യ​തി​നു ...!ഇ​നി​യും സി​നി​മ കാ​ണാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും അ​ടു​ത്തു​ള്ള തിയ​റ്റ​റു​ക​ളി​ൽ പോ​യി ക​ണ്ട് അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്ക​ണം.

ഈ ​സി​നി​മ കാ​ണു​ന്നി​ല്ല എ​ന്നു തീ​രു​മാ​നി​ച്ച​വ​രോ​ടും യാ​തൊ​രു പ​രാ​തി​യു​മി​ല്ല, വി​രോ​ധ​വു​മി​ല്ല, പി​ണ​ക്ക​വു​മി​ല്ല.​ കാ​ര​ണം ഇ​തി​നു മു​ന്നെ​യു​ള്ള എ​ന്‍റെ സി​നി​മ​ക​ൾ തിയ​റ്റ​റു​ക​ളി​ലും അ​ല്ലാ​തെ​യും ക​ണ്ട​വ​രാ​ണു നി​ങ്ങ​ൾ . ഈ ​സി​നി​മ​യും തിയ​റ്റ​ർ അ​ല്ലാ​ത്ത മ​റ്റൊ​രു മാധ്യ​മ​ത്തി​ലൂ​ടെ കാ​ണു​മെ​ന്നു പ​റ​യു​ന്നു, അ​ത്‌ നി​ങ്ങ​ളു​ടെ ഇ​ഷ്ട​മാ​ണ്, നി​ങ്ങ​ളു​ടെ തീ​രു​മാ​ന​മാ​ണ്. പ​ക്ഷേ മാ​യാ​ന​ദി എ​ന്ന ചി​ത്രം നി​ങ്ങ​ൾ​ക്ക്‌ ത​രു​ന്ന ഒ​രു തിയ​റ്റ​ർ എ​ക്സ്പീ​രി​യ​ൻ​സ്‌ തീ​ർ​ത്തും നി​സാ​ര​മാ​യ കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ അ​തു നി​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്‌ എ​ന്നാ​ണു നി​ങ്ങ​ൾ സ്നേ​ഹി​ക്കു​ന്ന നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന ഒ​രാ​ൾ എ​ന്ന രീ​തി​യി​ൽ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് .

സി​നി​മ​യു​ടെ​ത​ല്ലാ​ത്ത ഒ​രു കാ​ര​ണം കൊ​ണ്ട് മാ​യാ​ന​ദി തിയ​റ്റ​റി​ൽ കാ​ണി​ല്ല എ​ന്ന ഒ​രു തീ​രു​മാ​ന​ത്തി​ൽ തോ​ൽ​ക്കു​ന്ന​ത്‌ ഞാ​നോ നി​ങ്ങ​ളോ മാ​യാ​ന​ദി​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ അ​ല്ല മ​റി​ച്ച്‌ ന​മ്മ​ൾ സ്നേ​ഹി​ക്കു​ന്ന... എ​ന്നെ​യും നി​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന സി​നി​മ എ​ന്ന ക​ലാ​രൂ​പ​മാ​ണു.​അ​തി​നി​ട വ​രാ​തി​രി​ക്ക​ട്ടെ എ​ന്ന് ആ​ത്മാ​ർ​ത്ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു'' -ടോവിനോ പറയുന്നു.
കഴിഞ്ഞ ദിവസം പ്രിയദർശനും മായാനദിയെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.