പ്ര​ശ​സ്ത ഫാ​ഷ​ൻ ഡി​സൈ​ന​റും ന​ട​ൻ കു​ഞ്ച​ന്‍റെ മ​ക​ളു​മാ​യ സ്വാ​തി വി​വാ​ഹി​ത​യാ​യി
Monday, April 22, 2024 10:05 AM IST
പ്ര​ശ​സ്ത ഫാ​ഷ​ൻ ഡി​സൈ​ന​റും ന​ട​ൻ കു​ഞ്ച​ന്‍റെ മ​ക​ളു​മാ​യ സ്വാ​തി കു​ഞ്ച​ൻ വി​വാ​ഹി​ത​യാ​യി. അ​ഭി​ന​ന്ദ് ബ​സ​ന്ത് ആ​ണ് വ​ര​ൻ. ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ വ​ച്ചാ‌​യി​രു​ന്നു വി​വാ​ഹം.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കു​ഞ്ച​ൻ, ശോ​ഭ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​ണ്. ശ്വേ​ത​യാ​ണ് മ​റ്റൊ​രു മ​ക​ൾ.

കു​ടും​ബ​സ​മേ​ത​മാ​ണ് മ​മ്മൂ​ട്ടി വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ഭാ​ര്യ സു​ൽ​ഫ​ത്ത്, മ​ക​ൾ സു​റു​മി, സു​റു​മി​യു​ടെ മ​ക്ക​ൾ, മ​ക​ൻ ദു​ൽ​ഖ​ർ, ഭാ​ര്യ അ​മാ​ൽ, ഇ​വ​രു​ടെ മ​ക​ൾ മ​റി​യം തു​ട​ങ്ങി മ​മ്മൂ​ട്ടി കു​ടും​ബം മു​ഴു​വ​നാ​യും പ​ങ്കെ‌​ടു​ത്ത ച​ട​ങ്ങാ​യി സ്വാ​തി‌​യു‌​ടെ വി​വാ​ഹം മാ​റി.



ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ‌​ടു​ക്കാ​തെ ന​ട​ൻ ശ്രീ​നി​വാ​സ​ൻ ഉ​റ്റ​ച​ങ്ങാ​തി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ എ​ത്തി​യി​രു​ന്നു. സു​രേ​ഷ് ഗോ​പി​യു​ടെ ഭാ​ര്യ​യും മ​ക​ളും മ​രു​മ​ക​നും വി​വാ​ഹ​ച‌​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.



ബാ​ല​ച​ന്ദ്ര മേ​നോ​ൻ, ബി​ന്ദു പ​ണി​ക്ക​ർ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ലാ​ൽ, ആ​ന്‍റോ ജോ​സ​ഫ്, സി​ദ്ദീ​ഖ്, ജ​യ​സൂ​ര്യ, അ​പ​ർ​ണ ബാ​ല​മു​ര​ളി, ന​മി​ത പ്ര​മോ​ദ് തു​ട​ങ്ങി വ​ൻ താ​ര​നി​ര‍​യാ​ണ് വി​വാ​ഹ​ത്തി​നെ​ത്തി​യ​ത്.



ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് മേ​ഖ​ല​യി​ൽ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്ത ആ​ളാ​ണ് സ്വാ​തി. നി​ത അം​ബാ​നി​യു​ടെ ഹ​ർ സ​ർ​ക്കി​ൾ, ഫെ​മി​ന എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു പ​രി​ച​യ​മു​ണ്ട് സ്വാ​തി​ക്ക്.

ഫെ​മി​ന​യി​ലെ ഹെ​ഡ് സ്റ്റൈ​ലി​സ്റ്റ് അ​ക്ഷി​ത സിം​ഗി​നു കീ​ഴി​ലാ​യി​രു​ന്നു സ്വാ​തി ആ​ദ്യം ജോ​ലി നോ​ക്കി​യ​ത്. പി​ന്നീ​ട് ഹെ​ഡ് സ്റ്റൈ​ലി​സ്റ്റ് ആ​യി മാ​റി​യ സ്വാ​തി ഇ​ന്ന് ഏ​റെ തി​ര​ക്കു​ള്ള ല​ക്ഷ​ങ്ങ​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ഫാ​ഷ​ൻ സ്റ്റൈ​ലി​സ്റ്റ് ആ​ണ്.

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ നി​ന്നും ഫാ​ഷ​ൻ ക​മ്യു​ണി​ക്കേ​ഷ​നി​ൽ ബി​രു​ദം. ഇ​വി​ടു​ത്തെ പ​ഠ​നം നേ​ടി​ക്കൊ​ടു​ത്ത വ​ലി​യ അ​വ​സ​ര​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ, ഫെ​മി​ന​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ് ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി.

ഇ​ന്‍റേ​ൺ​ഷി​പ്പി​ന് ശേ​ഷം ദു​ബാ​യി​ലേ​യ്ക്ക് പോ​യ സ്വാ​തി അ​വി​ടെ മ​നീ​ഷ് അ​റോ​റ​യ്ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു. ശേ​ഷം ഫെ​മി​ന മാ​സി​ക​യു​ടെ സ്റ്റൈ​ലി​സ്റ്റ് ആ​യി പ്ര​വ​ർ​ത്തി​ച്ച കാ​ല​യ​ള​വി​ൽ ക​വ​ർ ചി​ത്ര​ങ്ങ​ൾ​ക്ക് നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളെ സ്റ്റൈ​ൽ ചെ​യ്ത​തും സ്വാ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.