അ​രു​ണ്‍ ഗോ​പി​യും ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​വും വീ​ണ്ടും
Wednesday, November 22, 2017 6:30 AM IST
രാ​മ​ലീ​ല​യു​ടെ ഗം​ഭീ​ര​വി​ജ​യ​ത്തി​നു ശേ​ഷം സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ ഗോ​പി​യും നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​വും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​ സംവിധായകൻ തന്നെയാ​ണ് വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വച്ചത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെക്കുറിച്ചോ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെക്കുറി​ച്ചോ അ​ദ്ദേ​ഹം വ്യ​ക്ത​മാക്കി​യി​ട്ടി​ല്ല. അതേസമയം, മോഹൻലാലാണ് ചിത്രത്തിൽ നായകനെന്ന് സൂചനകളുണ്ട്.അ​രു​ണ്‍ ഗോ​പി സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച രാ​മ​ലീ​ല വ​ൻ വി​വാ​ദ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. ദി​ലീ​പ് ജ​യി​ലിലായ​തി​നെ തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് പ​ലതവണ മാ​റ്റി​വയ്ക്കപ്പെട്ടതായിരുന്നു രാ​മ​ലീ​ല നേ​രി​ട്ട വ​ൻ പ്ര​തി​സ​ന്ധി. എ​ന്നാ​ൽ പ്ര​വ​ച​ന​ങ്ങ​ളെ​യെ​ല്ലാം ഒ​രു പോ​ലെ ത​ച്ചു​ട​ച്ച രാ​മ​ലീ​ല ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ​വി​ജ​യം നേ​ടു​കയായിരുന്നു. മാത്രമല്ല, അ​ന്പ​ത് കോ​ടി ക്ല​ബ്ബി​ൽ ഇടംനേ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.