ക​മ​ന്‍റി​ട്ട​വ​ന് ക​ണ​ക്കി​നു​കൊ​ടു​ത്ത് അ​നു​സി​ത്താ​ര
Wednesday, September 12, 2018 10:05 AM IST
ടോവി​നോ തോ​മ​സ് നാ​യ​ക​നാ​യ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് തീ​വ​ണ്ടി. ചി​ത്രം ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. ചി​ത്ര​ത്തി​ലെ ലി​പ് ലോ​ക് രം​ഗ​ങ്ങ​ൾ നേ​ര​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ മ​ല​യാ​ള​ത്തി​ലെ ഇ​മ്രാ​ൻ​ഹാ​ഷ്മി എ​ന്ന പേ​ര് ടോ​വി​നോ​യ്ക്ക് ചി​ല​രൊ​ക്കെ ചാ​ർ​ത്തി​ക്കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ടോവി​നോ നാ​യ​ക​നാ​കു​ന്ന അ​ടു​ത്ത ചി​ത്ര​മാ​ണ് കു​പ്ര​സി​ദ്ധ പ​യ്യ​ൻ. ഈ ​ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് അ​നു സി​ത്താ​ര​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ടോ​വി​നോ തോ​മ​സി​നൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​ലെ ത​ന്‍റെ ഫോ​ട്ടോ അ​നു​സി​ത്താ​ര ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ് ചെ​യ​തു. ഇ​തു​ക​ണ്ട് ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ് ‘ചേ​ച്ചി ടോവി​നോ മ​ച്ചാ​നു​മാ​യി കു​റ​ച്ചു ഗ്യാ​പ്പി​ട്ട് നി​ന്നാ​ൽ മ​തി’​യെ​ന്നാ​യി​രു​ന്നു.

എ​ന്നാ​ൽ പു​തി​യ സി​നി​മ​യാ​യ ‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ന്‍റെ മ​റ്റൊ​രു പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്തു​കൊ​ണ്ട്, ഇ​ത്ര​യും ഗ്യാ​പ്പ് മ​തി​യോ’ എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​നു അ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്.
മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​ൽ നി​മി​ഷ സ​ജ​യ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.