എ​തി​ർ​പ​ക്ഷ​ത്തു​ള്ള​വ​ർ എ​ത്ര ശ​ക്ത​രാ​ണെ​ങ്കി​ലും ഇ​വ​ർ​ക്ക് നീ​തി ല​ഭി​ക്ക​ണം; ടൊ​വീ​നോ
Wednesday, May 31, 2023 11:37 AM IST
ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​രം തു​ട​രു​ന്ന ഗു​സ്തി​താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ന് ല​ഭി​ക്കു​ന്ന നീ​തി ഇ​വ​ർ​ക്ക് ല​ഭി​ക്ക​ണ​മെ​ന്നും എ​തി​ർ​പ​ക്ഷ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ ശ​ക്ത​രാ​യ​തു​കൊ​ണ്ട് ഇ​വ​ർ ത​ഴ​യ​പ്പെ​ട​രു​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ടൊ​വീ​നോ കു​റി​ച്ചു.

അ​ന്ത​രാ​ഷ്ട്ര കാ​യി​ക വേ​ദി​ക​ളി​ൽ ന​മ്മു​ടെ യ​ശ​സ്സ് ഉ​യ​ർ​ത്തി പി​ടി​ച്ച​വ​രാ​ണ്, ഒ​രു ജ​ന​ത​യു​ടെ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​ക​ൾ​ക്ക് വി​ജ​യ​ത്തി​ന്‍റെ നി​റം ന​ൽ​കി​യ​വ​ർ! ആ ​പ​രി​ഗ​ണ​ന​ക​ൾ വേ​ണ്ട. പ​ക്ഷേ ന​മ്മു​ടെ രാ​ജ്യ​ത്തെ ഏ​തൊ​രു സാ​ധാ​ര​ണ​ക്കാ​ര​നും അ​ർ​ഹി​ക്കു​ന്ന നീ​തി ഇ​വ​ർ​ക്ക് ല​ഭി​ക്കാ​തെ പോ​യി​ക്കൂ​ടാ. എ​തി​ർ​പ​ക്ഷ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ ശ​ക്ത​രാ​യ​ത് കൊ​ണ്ട് ഇ​വ​ർ ത​ഴ​യ​പ്പെ​ട്ടു കൂ​ടാ.- ടൊ​വീ​നോ കു​റി​ച്ചു.


ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ബ്രി​ജ്ഭൂ​ഷ​ൻ ശ​ര​ൺ‌ സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഏ​പ്രി​ൽ 23ന് ​ജ​ന്ത​ർ മ​ന്ത​റി​ലാ​ണ് ഗു​സ്തി താ​ര​ങ്ങ​ളു‌​ടെ സ​മ​രം ആ​രം​ഭി​ച്ച​ത്.

ഗു​സ്തി​താ​ര​ങ്ങ​ളാ​യ വി​നേ​ഷ് ഫോ​ഗ​ട്ട്, സാ​ക്ഷി മാ​ലി​ക്ക്, ബ​ജ്‌​രം​ഗ് പു​നി​യ തു​ട​ങ്ങി​യ​വ​രാ​ണ് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.