University News
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​ന ച​ട​ങ്ങ് 28 ന്
തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 13ാമ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങ് 28നു ​രാ​വി​ലെ 11നു ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് (വെ​ർ​ച്വ​ൽ) ആ​യി ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ലാ ചാ​ൻ​സ​ല​റും കേ​ര​ള ഗ​വ​ർ​ണ​റു​മാ​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ബി​രു​ദ​ദാ​ന പ്ര​സം​ഗം നി​ർ​വ​ഹി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ പ​ങ്കെ​ടു​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ക്കും.

സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ൽ​നി​ന്നാ​യി മെ​ഡി​സി​നി​ൽ 3,986, ഡെ​ന്‍റ​ല്‍ സ​യ​ൻ​സ​സി​ൽ 1,485, ആ​യു​ര്‍​വേ​ദ​ത്തി​ല്‍ 570, ഹോ​മി​യോ​പ്പ​തി​യി​ൽ 221, സി​ദ്ധ​യി​ൽ 24, ന​ഴ്സിം​ഗി​ൽ 884, ഫാ​ർ​മ​സി​യി​ൽ 670, അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ 646 എ​ന്ന ക്ര​മ​ത്തി​ൽ ആ​കെ 8,486 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ബി​രു​ദം ന​ല്കു​ന്ന​ത്. ഇ​വ​രി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ/​മെ​ഡി​ക്ക​ല്‍ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി നേ​ടി​യ​വ​ര്‍ 2150 പേ​രാ​ണു​ള്ള​ത്.

വി​വി​ധ കോ​ഴ്സു​ക​ളി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ​വ​ർ:

മെ​ഡി​സി​ൻ മി​ഥു​ൻ അ​നി​ൽ​കു​മാ​ർ (എം​ബി​ബി​എ​സ്‌ പ​ത്ത​നം​തി​ട്ട മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ), ഡെ​ന്‍റി​സ്ട്രി ഭാ​ര​തി ബാ​ല​ൻ (ബി​ഡി​എ​സ്‌ തി​രു​വ​ന​ന്ത​പു​രം പി​എം​എ​സ്‌ കോ​ള​ജ് ഓ​ഫ് ഡെ​ന്‍റ​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച്), സി​ദ്ധ ആ​ര്യ ര​വീ​ന്ദ്ര​ൻ (ബി​എ​സ്‌​എം​എ​സ്‌ ശാ​ന്തി​ഗി​രി സി​ദ്ധ മെ​ഡി​ക്ക​ൽ കോ​ള​ജ്), ആ​യു​ർ​വേ​ദം കെ.​വി ജ​യ​റാം (ബി​എ​എം​എ​സ് കോ​ട്ട​ക്ക​ൽ വൈ​ദ്യ​ര​ത്നം പി.​എ​സ്‌. വാ​രി​യ​ർ ആ​യു​ർ​വേ​ദ കോ​ള​ജ്), ഹോ​മി​യോ​പ്പ​തി ബി. ​ആ​ൻ​ഷ (ബി​എ​ച്ച്എം​എ​സ്‌ എ​റ​ണാ​കു​ളം ഡോ. ​പ​ടി​യാ​ർ മെ​മ്മോ​റി​യ​ൽ ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ കോ​ള​ജ്).

ന​ഴ്സിം​ഗ് എ​ൻ. നൗ​ഫി​യ (ബി​എ​സ്‌​സി ന​ഴ്സിം​ഗ് കൊ​ട്ടാ​ര​ക്ക​ര വി​ജ​യ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്), പി.​എ​ൻ. ആ​ര്യ (പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് തി​രു​വ​ന​ന്ത​പു​രം കോ ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്).

അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ് അ​ഷ്ന അ​ഗ​സ്റ്റി​ൻ (ബി​സി​വി​ടി കൊ​ച്ചി മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്), ബ്ലെ​സി കെ.​ബാ​ബു (ബി​പി​ടി തി​രു​വ​ന​ന്ത​പു​രം ബ​ഥ​നി ന​വ​ജീ​വ​ൻ കോ​ള​ജ് ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി), ഷെ​റി​ൻ ജോ​യ് (ബി​എ​എ​സ്‌​എ​ൽ​പി ഷൊ​ർ​ണൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ആ​ൻ​ഡ് കോ​ഗ്നി​റ്റീ​വ് ന്യൂ​റോ സ​യ​ൻ​സ​സ്), ട്രി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ (ബി​എ​സ്‌​സി​എം​ആ​ർ​ടി ത​ല​ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ), എം.​ആ​ർ. ജ​യ​ശ്രീ (ബി​സി​വി​ടി കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്), എ​സ്. ആ​തി​ര (ബി​എ​സ്‌​സി ഒ​പ്റ്റോ​മെ​ട്രി അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ല​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ), ഐ​ശ്വ​ര്യ ലാ​ൽ (ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്), കോ ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ലെ എ.​ടി. ടോം​സി (ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി), പി. ​മ​സ്റൂ​റ (ബി​എ​സ്‌​സി​എം​എ​ൽ​ടി ക​ണ്ണൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്), പി. ​മേ​ഘ (ബി​ഫാം എം​വി​ആ​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ്).

ഡോ. ​സി.​കെ. ജ​യ​റാം പ​ണി​ക്ക​ർ എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡ്

തൃ​ശൂ​ർ: സെ​ക്ക​ൻ​ഡ് എം​ബി​ബി​എ​സ്‌ പ​രീ​ക്ഷ​യി​ൽ മൈ​ക്രോ​ബ​യോ​ള​ജി വി​ഷ​യ​ത്തി​ന് ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക്കു ന​ൽ​കി​വ​രു​ന്ന ഡോ. ​സി.​കെ. ജ​യ​റാം പ​ണി​ക്ക​ർ എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡ് പാ​ല​ക്കാ​ട് പി.​കെ. ദാ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ റോ​സ് ക്രി​സ്റ്റി ജോ​സി​ക്കു സ​മ്മാ​നി​ക്കും.
More News