ഛത്തീ​സ്ഗ​ഡി​ൽ അ​ന്തി​മ ഫ​ലം പ്ര​ഖ്യാ​പി​ച്ചു; കോ​ൺ​ഗ്ര​സി​ന് 68 സീ​റ്റ്
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ അ​ന്തി​മ ഫ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. 90 അം​ഗ നി​യ​മ​സ​ഭ​യി​ൽ 68 സീ​റ്റ​ക​ൾ നേ​ടി കോ​ൺ​ഗ്ര​സ് ഭ​ര​ണം പി​ടി​ച്ചു. ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്നു ബി​ജെ​പി​ക്ക് 15 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​ൻ സാ​ധി​ച്ച​ത്. ഇ​തോ​ടെ ബി​ജെ​പി​യു​ടെ 15 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നാ​ണ് ഛത്തീ​സ്ഗ​ഡി​ൽ അ​ന്ത്യ​മാ​യ​ത്.

പ്ര​വ​ച​ന​ങ്ങ​ളെ​യെ​ല്ലാം മ​റി​ക​ട​ന്ന പ്ര​ക​ട​ന​മാ​ണു കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ​ത്. മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം നേ​ടി​യാണ് കോ​ൺ​ഗ്ര​സിന്‍റെ വിജയം. ബി​ജെ​പി 49 സീ​റ്റി​ൽ​നി​ന്ന് 15 ലേ​ക്കു താ​ണു.

അ​ജി​ത് ജോ​ഗി​യു​ടെ ജെ​സി​സി(​ജെ)​ക്ക് അ​ഞ്ച് സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​ൻ സാ​ധി​ച്ച​ത്. മാ​യ​വ​തി​യു​ടെ ബി​എ​സ്പി ര​ണ്ട് സീ​റ്റും നേ​ടി. മാ​വോ​യി​സ്റ്റ് സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ കോ​ൺ​ഗ്ര​സാ​ണു വി​ജ​യി​ച്ച​ത്.