തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയല്ലെന്ന് രാജ്നാഥ് സിംഗ്
തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിന് തിരിച്ചടിയല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തെലുങ്കാനയിൽ മഹാസഖ്യം തകർന്നടിഞ്ഞുവെന്നും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ബിജിപി അധികാരത്തിലുണ്ടായിരുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് മുന്നേറുകയാണ്. 15 വർഷം നീണ്ടുനിന്ന ബിജെപി ഭരണമാണ് ഛത്തീസ്ഗഡിൽ തിരശീല വീണത്.