പുകവലി വന്നതും പോയതും
ഒ​​​രു​​​കാ​​​ല​​​ത്തു നി​​​ര​​​ന്ത​​​രം പു​​​ക​​​വ​​​ലി​​​ച്ചി​​​രു​​​ന്ന ആ​​​ളാ​​​ണു കെ.​​​എം. മാ​​​ണി. ദിവസം അഞ്ചു പാക്കറ്റ് സിഗരറ്റ് വരെ അദ്ദേഹം വലിച്ചുതീർ‌ത്തിരുന്നു. അദ്ദേഹത്തെ ബാധിച്ച ശ്വാസകോശ രോഗത്തിനു കാരണങ്ങളിലൊന്ന് അന്നത്തെ പുകവലി ആയിരുന്നുവെന്നാണ് കരുതുന്നത്.

പുകവലിയെക്കുറിച്ച് അ​​​ദ്ദേ​​​ഹം ത​​​ന്നെ പ​​​റ​​​യു​​​ന്നു: "പു​​​​ക​​​​വ​​​​ലി​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ന്‍റെ ദു​​ശ്ശീ​​​​ലം. വി​​​​ൽ​​​​സും പി​​​​ന്നീ​​​​ട് ട്രി​​​​പ്പി​​​​ൾ ഫൈ​​​​വും അ​​​​ഞ്ചു പാ​​​​യ്ക്ക​​​​റ്റു വ​​​​രെ ചെ​​​​യി​​​​നാ​​​​യി വ​​​​ലി​​​​ച്ച കാ​​​​ല​​​​മു​​​​ണ്ട്. പ​​​​ല​​​​പ്പോ​​​​ഴും പു​​​​ക​​​​വ​​​​ലി നി​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. വി​​​​ഴി​​​​ഞ്ഞ​​​ത്തു ഹോ​​​​ട്ട​​​​ലി​​​​ൽ താ​​​​മ​​​​സി​​​​ച്ചു ബ​​​​ജ​​​​റ്റു​​​​ക​​​​ൾ എ​​​​ഴു​​​​തി​​ത്തീ​​ർ​​​​ക്കു​​​​ന്പോ​​​​ൾ ജുബ്ബയി​​​​ൽ​​​​നി​​​​ന്നു സി​​​​ഗ​​​​ര​​​​റ്റ് പാ​​​​യ്ക്ക​​​​റ്റോ​​​​ടെ എ​​​​ടു​​​​ത്ത് ക​​​​ട​​​​ലി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചെ​​​​റി​​​​ഞ്ഞ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ട്.

വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ പോ​​​​യ​​​​പ്പോ​​​​ൾ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ പ്രാ​​​​ർ​​​​ഥി​​​​ച്ചി​​​​റ​​​​ങ്ങി സി​​​​ഗ​​​​ര​​​​റ്റ് അ​​​​വി​​​​ടെ ഉ​​​​പേ​​​​ക്ഷി​​​​ച്ചു​​പോ​​​​ന്നി​​​​ട്ടു​​​​ണ്ട്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​ത്തി​​​​യാ​​​​ൽ മേ​​​​ലി​​​​ൽ വ​​​​ലി​​​​ക്കി​​​​ല്ലെ​​​​ന്നു പ്ര​​​​തി​​​​ജ്ഞ​​​​യെ​​​​ടു​​​​ത്ത് പാ​​​​ലാ​​​​യി​​​​ൽ നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട് കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ൽ എ​​​​ത്തു​​​​ന്പോ​​​​ൾ സി​​​​ഗ​​​​ര​​​​റ്റു​​​​ക​​​​ൾ എ​​​​റി​​​​ഞ്ഞു​​​​ക​​​​ള​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. പി​​​​ന്നെ​​​​യും ഞാ​​​​ൻ വ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടേയി​​​​രു​​​​ന്നു.

പു​​​​ക​​​​വ​​​​ലി എ​​​​ന്നേ​​​​ക്കു​​​​മാ​​​​യി ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​തു മ​​​​ക​​​​ൾ​​​​ക്കു​​വേ​​​​ണ്ടി​​യു​​​​ള്ള ഒ​​​​രു ത്യാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. മൂ​​​​ത്ത മ​​​​ക​​​​ൾ എ​​​​ൽ​​​​സ​​​​മ്മ​​​​യു​​​​ടെ പ്ര​​​​സ​​​​വം ഏ​​​​റെ കോം​​​​പ്ലി​​​​ക്കേ​​​​ഷ​​​​നാ​​​​യി​​​​രു​​​​ന്നു. പ്രാ​​​​ർ​​​​ഥ​​​​ന​​​​മാ​​​​ത്രം ര​​​​ക്ഷ​​​​യാ​​​​ക്കി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും ക​​​​ണ്ണീ​​​​രൊ​​​​ഴു​​​​ക്കി നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് ഒ​​​​രു ത്യാ​​​​ഗ​​​​മെ​​​​ന്നോ​​​​ണം ഇ​​​​നി പു​​​​ക​​​​വ​​​​ലി​​​​ക്കി​​​​ല്ലെ​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്. ദൈ​​​​വം മ​​​​ക​​​​ളെ​​​​യും കു​​​​ഞ്ഞി​​​​നെ​​​​യും ര​​​​ക്ഷി​​​​ച്ചു. ഞാ​​​​ൻ വ​​​​ലി ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.'

1977ൽ പാലാ സെന്‍റ് തോമസ് കോളജ് യൂണിയൻ ഉദ്ഘാടനത്തിനു ശേഷം സിഗരറ്റ് വലിക്കുന്ന കെ.എം. മാണിയുടെ ചിത്രമാണ് മുകളിൽ . യൂണിയൻ ഭാരവാഹിയായിരുന്ന മാത്യൂസ് സ്രാമ്പിക്കൽ, ഇപ്പോൾ ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ തോമസ് കുന്നപ്പള്ളി എന്നിവരാണ് അദ്ദേഹത്തിനൊപ്പമുള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.