ആ കണ്ണി ഇല്ലാതാകുമ്പോൾ
പാ​ലാ: എ.​കെ. ആ​ന്‍റ​ണി​യും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഉ​മ്മ​ൻ ചാ​ണ്ടി​യും ഒ​രു നി​മി​ഷം വി​തു​ന്പി. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ഒ​രു ക​ണ്ണി ന​ഷ്ട​മാ​കു​ന്ന ദുഃ​ഖം. മാ​ണി​യു​ടെ രാ​ഷ്‌ട്രീ​യ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന എ.​കെ. ആ​ന്‍റ​ണി കു​ട്ടി​യ​മ്മ​യു​ടെ കൈ​പി​ടി​ച്ച് അ​ല്​പ​നേ​രം നി​ന്നു. ആ​ന്‍റ​ണി​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. കു​ട്ടി​യ​മ്മ പൊ​ട്ടി​ക്ക​ര​ഞ്ഞു.

കോ​ണ്‍ഗ്ര​സി​ലും കേ​ര​ള കോ​ണ്‍ഗ്ര​സി​ലു​മാ​യി മി​ത്ര​ങ്ങ​ളാ​യി​രു​ന്നു മാ​ണി​യും ആ​ന്‍റ​ണി​യും. വി​ജ​യ​മോ പ​രാ​ജ​യ​മോ ഏ​തു ഘ​ട്ട​ത്തി​ലും ഇ​രു​വ​രും തമ്മിൽ നി​ര​ന്ത​ര സാ​മീ​പ്യ​മു​ണ്ടാ​യി​രു​ന്നു.
ലീ​ഗ് നേ​താ​വ് കു​ഞ്ഞാ​ലി​ക്കു​ട്ടി കെ.​എം. മാ​ണി​യു​ടെ കു​ടും​ബ​വു​മാ​യി വ​ലി​യ ബ​ന്ധ​മു​ള്ള​യാ​ളാ​ണ്. കോ​ണ്‍ഗ്ര​സു​മാ​യി മാ​ണി അ​ക​ന്ന​പ്പോ​ഴെ​ല്ലാം മ​ധ്യ​സ്ഥ​ന്‍റെ റോ​ളി​ൽ എ​ത്തി​യി​രു​ന്ന​ത് കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.