Letters
ഒ​​​രു​​​മ​​​യാ​​​ണു പെ​​​രു​​​മ
Thursday, October 25, 2018 10:54 PM IST
ന​​​മ്മു​​​ടെ നാ​​​ട് പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ മു​​​ങ്ങി​​​ത്താ​​​ണ​​​പ്പോ​​​ൾ ഒ​​​ത്തൊ​​​രു​​​മ​​​യോ​​​ടെ ന​​​മ്മു​​​ടെ സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കാ​​​വു​​​ന്ന​​​ത​​​ല്ല. ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും ഏ​​​ക​​​മ​​​ന​​​സോ​​​ടെ ദു​​​ര​​​ന്ത​​​ത്തെ നേ​​​രി​​​ട്ടു. ജാ​​​തി​​​മ​​​ത ഭേ​​​ദ​​​മെ​​​ന്യേ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത​ കാ​​​ട്ടി. ഭാ​​​ര​​​ത​​​മൊ​​​ട്ടാ​​​കെ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും സ​​​ഹാ​​​യ​​​സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ഗ്ദാ​​​നം​​​ചെ​​​യ്തു. അ​​​തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ അ​​​വ​​​രു​​​ടെ ജീ​​​വ​​​ൻ​​​പ​​​ണ​​​യം​​​വ​​​ച്ച് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത് ഏ​​​വ​​​രു​​​ടെ​​​യും ക​​​ര​​​ള​​​ലി​​​യി​​​ക്കു​​​ന്ന കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. ജ​​​യ്സ​​​ൽ എ​​​ന്ന യു​​​വാ​​​വ് ത​​​ന്‍റെ മു​​​തു​​​കു ച​​​വി​​​ട്ടു​​​പ​​​ടി​​​യാ​​​ക്കി മ​​​റ്റു​​​ള്ള​​​വ​​​രെ ര​​​ക്ഷി​​​ക്കു​​​ന്ന കാ​​​ഴ്ച​​​ക​​​ണ്ടാ​​​ൽ ഏ​​​തു യു​​​വാ​​​ക്ക​​​ളും ആ ​​​മ​​​ഹാ​​​മ​​​ന​​​സ്ക​​​നെ ആ​​​ദ​​​രി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

ലീ​​​ലാ​​​മ്മ വ​​​ർ​​​ഗീ​​​സ്, അ​​​തി​​​ര​​​ന്പു​​​ഴ