Letters
റ​​​​ഫാ​​​​ൽ ക​​​​ള്ള​​​​ക്ക​​​​ളി പു​​​​റ​​​​ത്താ​​​​യി
Sunday, November 4, 2018 2:07 AM IST
റ​​​​ഫാ​​​​ൽ വി​​​​മാ​​​​ന ഇ​​​​ട​​​​പാ​​​​ടി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ​​​​യും ത​​​​ട്ടി​​​​പ്പി​​​​ന്‍റെ​​​​യും "ക​​​​ള്ളി' ഇ​​​​പ്പോ​​​​ളി​​​​താ വ്യ​​​​ക്ത​​​​മാ​​​​യി വെ​​​​ളി​​​​വാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ത്ര​​​നാ​​​​ളും മോ​​​ദി​​​യു​​​ടെ കേ​​​​ന്ദ്ര​​​​സ​​​ർ​​​ക്കാ​​​ർ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത് റി​​​​ല​​​​യ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​യെ ഈ ​​​​ഇ​​​​ട​​​​പാ​​​​ടി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കേ​​​​ന്ദ്രം ഒ​​​​രു സ​​​​മ്മ​​​​ർ​​​​ദ​​​​വും റ​​​​ഫാ​​​​ൽ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ദ​​​സോ ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍റെ മേ​​​​ൽ ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല എ​​​​ന്നാ​​​​യി​​​രു​​​ന്നു. അ​​​​തു പ​​​​ച്ച​​​​ക്ക​​​​ള്ള​​​​മാ​​​​ണെ​​​​ന്ന് ഇ​​​​പ്പോ​​​​ൾ വെ​​​​ളി​​​​വാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഫ്ര​​​​ഞ്ച് മാ​​​​ധ്യ​​​​മം "മീ​​​​ഡി​​​​യ പാ​​​​ർ​​​​ട്ട്'പു​​​​റ​​​​ത്തു​​​​വി​​​​ട്ട വി​​​​വ​​​​ര​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് കേ​​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ വ്യ​​​​ക്ത​​​​മാ​​​​യ സ​​​​മ്മ​​​​ർ​​​​ദം ചെ​​​ലു​​​​ത്തി​​​​യി​​​​രു​​​​ന്നു. റി​​​​ല​​​​യ​​​​ൻ​​​​സി​​​​നെ ക​​​​രാ​​​​റി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ ക​​​​രാ​​​​ർ ന​​​​ട​​​​പ്പാ​​​​വൂ എ​​​​ന്നു​​​​വ​​​​രെ ഭീ​​​​ഷ​​​​ണി​​​​ മു​​​​ഴ​​​​ക്കി.

ഇ​​​​ങ്ങ​​​​നെ അ​​​​ന​​​​ർ​​​​ഹ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി​​​​യ​​​​തും ആ ​​​​സ​​​​ത്യം മ​​​​റ​​​​ച്ചു​​​​വ​​​​ച്ച​​​​തും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​മാ​​​​ണ്. അ​​​ങ്ങ​​​നെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​​നി ഒ​​​​രു നി​​​​മി​​​​ഷം പോ​​​​ലും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തു​​​​ട​​​​രാ​​​​ൻ അ​​​​ർ​​​​ഹ​​​​ത​​​​യി​​​​ല്ല.

ജോ​​​​ൺ ജോ​​​​ർ​​​​ജ്, തൃ​​​​ശൂ​​​​ർ