Letters
പാ​ഠപു​സ്ത​ക പ​രി​ഷ്ക​ര​ണം ജീ​വി​ത​ഗ​ന്ധി​യാ​ക്ക​ണം
Sunday, December 9, 2018 11:32 PM IST
ഹൈ​സ്കൂ​ൾ ത​ല​ത്തി​ലെ 9, 10 ക്ലാ​സു​ക​ളി​ലെ പാ​ഠപു​സ്ത​ക​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം പ​രി​ഷ്ക​രി​ക്കു​ന്നു എ​ന്നാ​ണ​റി​യു​ന്ന​ത്. നി​ത്യ ജീ​വി​ത​ത്തി​ൽ ഉ​പ​കാ​ര​പ്പെ​ടു​ന്ന ചി​ല​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​തെ പോ​ക​രു​ത്.

ഒ​രു ചെ​റി​യ വ​സ്തു (പ​റ​ന്പ്)​അ​ള​ന്ന് എ​ത്ര സെ​ന്‍റ് ഉ​ണ്ടെ​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന വി​ധം, ഒ​രു വീ​ട് എ​ത്ര ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണം ഉ​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന​ത്, ഒ​രു പ്ര​ത​ല​ത്തി​ൽ എ​ത്ര ടൈ​ലു​ക​ൾ വി​രി​ക്ക​ണം തു​ട​ങ്ങി​യ അ​റി​വു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഹൈ​സ്കൂ​ൾ പ​ഠ​നം കൊ​ണ്ട് സ്വാ​യ​ത്ത​മാ​ക്ക​ണം. കൂ​ടാ​തെ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ (വ​സ്തു​വി​ന്‍റെ നി​കു​തി, വീ​ട്ടു​ക​രം, പാ​സ്പോ​ർ​ട്ടി​ന് ഉ​ള്ള അ​പേ​ക്ഷ , സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ ) ഓ​ണ്‍ ലൈ​ൻ വ​ഴി​ചെ​യ്യാ​ൻ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ണ്ടാ​ക​ണം.

ക​ല​യ​പു​രം മോ​ന​ച്ച​ൻ, ചേ​റൂ​ർ, മ​ല​പ്പു​റം