Letters
പ​​​ഴ​​വ​​​ർ​​​ഗ​​ങ്ങ​​​ളും മൂ​​​ല്യ​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും
Tuesday, January 8, 2019 10:36 PM IST
ഇ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ൽ പു​​​തി​​​യ കൃ​​​ഷി സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ​​​ക്ത​​മാ​​​യ പി​​​ന്തു​​​ണ​​യു​​ടെ​​യും ഫ​​ല​​മാ​​യി കാ​​​ർ​​​ഷി​​ക രം​​​ഗ​​​ത്ത് ഒ​​​രു പു​​​ത്ത​​​ൻ ഉ​​​ണ​​​ർ​​​വ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​ന്‍റെ ഫ​​​ല​​​മാ​​​യി ഇ​​​ന്നു പ​​​ല വീ​​​ടു​​​ക​​​ളി​​​ലും പ​​​ഴ​​വ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ വ​​​ർ​​ധ​​ന ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. പ​​ക്ഷേ പ​​​ല​​​പ്പോ​​​ഴും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​ത്പാ​​​ദിപ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ​​​ഴ​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​ക്കാ​​​രി​​​ല്ലാ​​​ത്ത​​​തുമൂ​​​ല​​​വും വി​​​പ​​​ണ​​​ന കേ​​​ന്ദ്രങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ത്ത​​​തു കാ​​​ര​​​ണ​​​വും ന​​​ശി​​​ച്ചു​​പോ​​​കു​​​ക​​​യാ​​​ണ്. ഇ​​​തു വ​​​ള​​​രെ ദുഃ​​​ഖ​​ക​​​ര​​​മാ​​​ണ്. ഇ​​​തി​​​നു ഒ​​​രു പ​​​രി​​​ഹാ​​​രം പ​​​ഴ​​​വ​​​ർ​​ഗ​​ങ്ങ​​​ളി​​​ൽനി​​​ന്നു വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള മൂ​​​ല്യ​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ക എ​​​ന്ന​​താ​​ണ്.

അ​​​തി​​​ൽ ഒ​​​ന്നാ​​​ണ് വൈ​​​ൻ ഉ​​​ണ്ടാ​​​ക്ക​​​ൽ. മു​​​ന്തി​​​രി, വാ​​​ഴ​​​പ്പ​​​ഴം, ചാ​​​മ്പ​​യ്ക്ക, ഞാ​​​വ​​​ൽ പ​​​ഴം, റൂ​​​ബി​​​ക്ക, ക​​​ശു​​​മാ​​​ങ്ങ, ഇ​​​രു​​​മ്പ​​​ൻ പു​​​ളി എ​​​ന്നി​​​വ​​​യി​​​ൽനി​​​ന്നു വീ​​​ടു​​​ക​​​ളി​​​ലെ ഉ​​​പ​​​യോ​​​ഗത്തി​​​നു​​​വേ​​​ണ്ടി, ല​​​ഹ​​​രി ഇ​​​ല്ലാ​​​ത്ത വൈ​​​ൻ ഉ​​​ണ്ടാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. പ​​​ക്ഷേ വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ൻ ഉ​​​ണ്ടാ​​​ക്കി​​​യ​​​വ​​​ർ എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ചി​​​ല നി​​​യ​​​മ​​​ങ്ങ​​​ൾ മൂ​​​ലം നി​​​യ​​​മ​​പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​താ​​​യി വാ​​​ർ​​​ത്ത ക​​​ണ്ടു. കാ​​​ല​​​ത്തി​​​ന്‍റെ മാ​​​റ്റ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​യം വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ൽ ഈ ​​​രം​​​ഗ​​​ത്തു വ​​​ലി​​​യ സാ​​​ധ്യ​​​ത​​ക​​ളു​​​ണ്ട്.

പ​​​യ​​​സ് ആ​​​ലും​​​മൂ​​​ട്ടി​​​ൽ, ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ