Letters
സ്ത്രീ​​​കളുടെ അധ്വാനം മാനിക്കപ്പെടണം
Monday, January 21, 2019 11:10 PM IST
ഒ​​​രു ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും ജോ​​​ലി​​​ഭാ​​​രം തു​​​ല​​​നം ചെ​​​യ്തു നോ​​​ക്കി​​​യാ​​​ൽ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ ജോ​​​ലി​​​ഭാ​​​ര​​​ത്തേ​​​ക്കാ​​​ൾ വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണു ഭാ​​​ര്യ​​​യു​​​ടെ ജോ​​​ലി​​​ഭാ​​​രം എ​​​ന്നു മ​​​ന​​​സി​​​ലാ​​​കും. ഗൃ​​​ഹ​​​ജോ​​​ലി​​​ക​​​ൾ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടു പോ​​​കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ത്ത​​​ലി​​​ലും ഭാ​​​ര്യ​​​ക്കു ശ്ര​​​ദ്ധി​​​ക്ക​​​ണം. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ ജോ​​​ലി​​​ക​​​ൾ​​​ക്കൊ​​​പ്പം ഉ​​ദ്യോ​​​ഗ​​മു​​​ള്ള ഭാ​​​ര്യ​​​മാ​​​രു​​​മു​​​ണ്ട്. ഭാ​​​ര്യ​​​മാ​​​രു​​​ടെ എ​​​ണ്ണാ​​​ൻ ക​​​ഴി​​​യാ​​​ത്ത ജോ​​​ലി​​​ക​​​ളെ​​​പ്പ​​​റ്റി പ​​​ലരും ഒ​​​ട്ടും ബോ​​​ധ​​​വാ​​​ന്മാ​​​ര​​​ല്ല.

വി​​​വാ​​​ഹി​​​ത​​​യും കൊ​​​ച്ചു​​​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യു​​​മാ​​​യ ഒ​​​രു സ്ത്രീ ​​​ദി​​​വ​​​സ​​​വും പ​​​തി​​​നാ​​​റു മ​​​ണി​​​ക്കൂ​​​ർ ജോ​​​ലി ചെ​​​യ്യു​​​ന്പോ​​​ൾ വി​​​വാ​​​ഹി​​​ത​​​നാ​​​യ ഒ​​​രു പു​​​രു​​​ഷ​​​ൻ ശരാശരി എ​​​ട്ടു പ​​​ത്തു മ​​​ണി​​​ക്കൂ​​​റി​​​ൽ കൂ​​​ടു​​​ത​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്നി​​​ല്ല എ​​​ന്ന​​​താ​​​ണു വാ​​​സ്ത​​​വം. ഉ​​​പ​​​ജീ​​​വ​​​ന​​​ത്തി​​​നു​​​ള്ള വ​​​ക​​​കൂ​​​ടി സ്ത്രീ ​​​അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ടി വ​​​ന്നാ​​​ൽ അ​​​വ​​​ളു​​​ടെ ജോ​​​ലി​​​ഭാ​​​രം എ​​​ത്ര വ​​​ലു​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഊ​​​ഹി​​​ക്കു​​​ക. സ്ത്രീ ​​​പു​​​രു​​​ഷ സ​​​മ​​​ത്വം ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ അ​​​നു​​​ശാ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, പ​​​ല സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്ക് അർഹതപ്പെട്ട സ്ഥാ​​​നം ലഭിക്കുന്നില്ല.

സ്ത്രീ ​​​ആ​​​ണ് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ചം എ​​​ന്ന വ​​​സ്തു​​​ത പ​​​ഴ​​​മ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും സ്ത്രീ​​​ക​​​ളെ ആ​​​ദ​​​ര​​​വോ​​​ടെ കാ​​​ണു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. സ്ത്രീ​​​ക​​​ൾ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വെ​​​ളി​​​ച്ചം മാ​​​ത്ര​​​മ​​​ല്ല ലോ​​​ക​​​ത്തി​​​ന്‍റെ ത​​​ന്നെ വി​​​ള​​​ക്കും വെ​​​ളി​​​ച്ച​​​വു​​​മാ​​ണ്. അവരുടെ അധ്വാനം അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട​​​ണം.

കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ട​​​യ്ക്ക​​​ൽ, മു​​​ത​​​ല​​​ക്കോ​​​ടം