Letters
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ കൂ​​​റു​​​മാ​​​റ്റം
Thursday, June 13, 2019 12:25 AM IST
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കൂ​​​റു​​​മാ​​​റ്റം തി​​​ക​​​ച്ചും അ​​​പ​​​ല​​​പ​​​നീ​​​യ​​മാ​​ണ്. ത​​​ങ്ങ​​​ളെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ പാ​​​ർ​​​ട്ടി​​​യെ​​​യും വോ​​​ട്ടു​​​ചെ​​​യ്തു ജ​​​യി​​​പ്പി​​​ച്ച ജ​​​ന​​​ങ്ങ​​​ളെ​​​യും അ​​​വ​​​ർ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്യു​​ന്ന​​ത്. അ​​​ങ്ങ​​​നെ പാ​​​ർ​​​ട്ടി വി​​​ടു​​​ന്ന​​​വ​​​ർ ത​​​ത്‌​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച് വീ​​​ണ്ടും ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു സ​​​ന്ന​​​ദ്ധ​​​രാ​​​ക​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ത​​​ങ്ങ​​​ളെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ പാ​​​ർ​​​ട്ടി​​​യോ​​​ടും ത​​​ങ്ങ​​​ളെ ജ​​​യി​​​പ്പി​​​ച്ച് അ​​​യ​​​ച്ച ജ​​​ന​​​ങ്ങ​​​ളോ​​​ടും അ​​​വ​​​ർ വ​​​ഞ്ച​​​ന​​​യും കൃ​​​ത​​​ഘ്ന​​​ത​​​യും കാ​​​ണി​​​ക്കു​​​ക​​​യാ​​​ണ്.

പാ​​​ർ​​​ട്ടി​​​യും ജ​​​ന​​​ങ്ങ​​​ളും ത​​​ങ്ങ​​​ളെ വി​​​ശ്വ​​​സി​​​ച്ച് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി വോ​​​ട്ടു​​​ചെ​​​യ്തു ജ​​​യി​​​പ്പി​​​ച്ചു. ഇ​​​പ്പോ​​​ൾ കൂ​​​റു​​​മാ​​​റു​​​ക​​​യോ! ന​​​ന്ദി​​​കേ​​​ട് എ​​​ന്ന നാ​​​ല​​​ക്ഷ​​​ര​​​ത്തി​​​ൽ ഒ​​​തു​​​ക്കാ​​​മോ അ​​​ത്. വ​​​ഞ്ച​​​ന എ​​​ന്നു പ​​​റ​​​യേ​​​ണ്ട. ത​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി പാ​​​ർ​​​ട്ടി​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും വോ​​​ട്ട​​​ർ​​​മാ​​​രും ചെ​​​യ്തി​​​ട്ടു​​​ള്ള അ​​​ധ്വാ​​​ന​​​ത്തെ​​​യും ചെ​​​ല​​​വാ​​​ക്കി​​​യ പ​​​ണ​​​ത്തെ​​​യും സ​​​മ​​​യ​​​ത്തെ​​​യും തി​​​രി​​​കെ ന​​​ൽ​​​കാ​​​ൻ അ​​​വ​​​ർ​​​ക്കാ​​​കു​​​മോ? കൂ​​​റു​​​മാ​​​റ്റം കൊ​​​ടി​​​യ വ​​​ഞ്ച​​​ന​​​യും അ​​​പ​​​രാ​​​ധ​​​വു​​മാ​​ണ്! അ​​​ത് അ​​​ങ്ങേ​​​യ​​​റ്റം അ​​​പ​​​ല​​​പ​​​നീ​​​യ​​​വും!

ജോ​​​സ​​​ഫ് പാ​​​ന്പ​​​യ്ക്ക​​​ൽ, എ​​​റ​​​ണാ​​​കു​​​ളം