Letters
കേ​​​​ര​​​​ള പോ​​​​ലീ​​​​സ് തൊ​​​​ട്ടാ​​​​വാ​​​​ടി​​​​യാകരുത്
Tuesday, June 18, 2019 11:29 PM IST
കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യ്ക്കും അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തി​​​​നും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ത്തു​​ള്ള​​വ​​രെ അ​​​​പേ​​​​ക്ഷി​​​​ച്ചു പേ​​രു​​കേ​​ട്ട​​വ​​രാ​​ണ് കേ​​​​ര​​​​ള പോ​​​​ലീ​​​​സ്. എ​​​​ന്നാ​​​​ൽ, ചി​​​​ല വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ പ്രവൃത്തികൾ പോ​​​​ലീ​​​​സ് സേ​​​​ന​​​​യ്ക്ക് മൊ​​​​ത്ത​​​​ത്തി​​​​ൽ ക​​​​ള​​​​ങ്ക​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ശ്ര​​​​ദ്ധ​​​​പി​​​​ടി​​​​ച്ച സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്‌​​​​ട​​റു​​ടെ തി​​​​രോ​​​​ധാ​​​​നം ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഒ​​​​രു സം​​​​ഭ​​​​വ​​​​മാ​​​​ണ്. മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചു എ​​​​ന്നാ​​ണു ഭാ​​​​ര്യ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​തെ​​​​ന്താ​​​​യാ​​​​ലും ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട ഒ​​രു ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ആ​​​​രോ​​​​ടും ഒ​​​​ന്നും പ​​​​റ​​​​യാ​​​​തെ രാ​​​​യ്ക്കു​​​​രാ​​​​മാ​​​​നം നാ​​​​ടു​​​​വി​​​​ട്ട​​​​തു ശ​​​​രി​​​​യാ​​​​യോ?

ഏ​​​​തു പ്ര​​​​തി​​​​സ​​​​ന്ധി ഘ​​​​ട്ട​​​​ത്തേ​​​​യും ച​​​​ങ്കു​​​​റ​​​​പ്പോ​​​​ടെ നേ​​​​രി​​​​ടേ​​​​ണ്ട ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട പ​​​​ദ​​​​വി​​​​യി​​​​ലു​​​​ള്ള​​വ​​ർ അതിനുതക്ക ഉത്തരവാദിത്വ ബോ ധം പ്രകടിപ്പിക്കണം. ഇ​​​​രു​​​​പ​​​​തോ​​​​ളം പോ​​​​ലീ​​​​സു​​​​കാ​​​​ർ പ​​​​ല സം​​​​ഘ​​​​ങ്ങ​​​​ളാ​​​​യി തി​​​​രി​​​​ഞ്ഞ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും തെ​​​​ര​​​​ഞ്ഞി​​​​ട്ടാ​​​​ണ് ഒ​​​​ടു​​​​വി​​​​ൽ സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്‌​​​​ട​​​​റെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​നു ഖ​​​​ജ​​​​നാ​​​​വി​​​​ൽ​​​​നി​​​​ന്നു ചെ​​​​ല​​​​വ​​​​ഴി​​​​ച്ച തു​​​​ക നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളാ​​​​യ നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​രു​​​​ടെ ത​​​​ല​​​​യി​​​​ൽ കെ​​​​ട്ടി​​​​വ​​​​യ്ക്കു​​​​ന്ന​​​​തു ശ​​​​രി​​​​യ​​​​ല്ല. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും മ​​​​റ്റ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​ണം.

എ.​​​​വി. തോ​​​​മ​​​​സ്, മാ​​​​ള