Letters
ജയിപ്പിച്ചവരെ മറക്കരുത്
Sunday, July 7, 2019 11:08 PM IST
ജ​നം ഒ​രാ​ളെ ത​ങ്ങ​ളു​ടെ നി​യ​മ​സ​ഭാം​ഗ​മോ ലോ​ക്സ​ഭാം​ഗ​മോ ആ​ക്കു​ന്ന​ത് അ​യാ​ളു​ടെ സൗ​ന്ദ​ര്യ​മോ മി​ടു​ക്കോ വ്യ​ക്തിബ​ന്ധ​ങ്ങ​ളോ മാ​ത്രം ക​ണ്ടി​ട്ട​ല്ല. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു പ​രി​ധി വ​രെ അ​ങ്ങ​നെ​യാ​കാം. എ​ന്നാ​ൽ, ശ​ക്ത​മാ​യ രാ​ഷ്‌​ട്രീ​യ മ​ത്സ​രം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ / ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​യാ​ളു​ടെ രാ​ഷ്‌​ട്രീ​യ ക​ക്ഷി​യു​ടെ ശ​ക്തി​യാ​ണ് പ്ര​ധാ​ന വി​ജ​യ​ഘ​ട​കം. അം​ഗ​ത്വ​ത്തി​ന്‍റെ മു​ഴു​വ​ൻ കാ​ലാ​വ​ധി​യി​ലും ത​ന്‍റെ പാ​ർ​ട്ടി​യോ​ടും വോ​ട്ട് ന​ൽ​കി​യ ജ​ന​ത്തോ​ടും കൂ​റു​ള്ള​വ​രാ​ക​ണം.

എ​ന്നാ​ൽ, പ​ണ​ക്കെ​ട്ടു​ക​ളു​ടെ പ്ര​ഭ​യി​ൽ, താ​ൻ ക​യ​റി​യ പ​ടി​ക്കെ​ട്ടു​ക​ൾ മ​റ​ക്കു​ന്ന കാ​ഴ്ച​യാ​ണ് പ​ലേ​ട​ത്തും കാ​ണു​ന്ന​ത്. വ​സ്ത്ര​വും വാ​ഹ​ന​വും മാ​റു​ന്ന ലാ​ഘ​വ​ത്തോ​ടെ പാ​ർ​ട്ടി മാ​റാ​ൻ മ​ടി​ക്കാ​ത്ത​വ​ർ. അ​ത്ത​ര​ക്കാ​രാ​യ ഒ​ട്ടേ​റെ​പ്പേ​രാ​ണ് ഗു​ജ​റാ​ത്തി​ലും ക​ർ​ണാ​ട​ക​ത്തി​ലും എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച് മ​റു​ക​ണ്ടം ചാ​ടു​ന്ന​ത്. രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ കൂ​റു​മാ​റ്റ നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​രാ​വു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സര വി​ല​ക്ക് വ​രു​ന്ന​തും ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​ത​ന്ത്രം. എ​തി​ർപാ​ള​യ​ത്തി​ൽ ചെ​ന്ന് മ​ത്സരി​ച്ച് ജ​യി​ച്ച് ജ​ന​ത്തെ​യും ജ​നാ​ധി​പ​ത്യ​ത്തെ​യും സ്വ​ന്തം പൈ​തൃ​ക​ത്തെ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്യു​ന്ന​ത്.

ജോ​ഷി ബി. ​ജോ​ണ്‍ മ​ണ​പ്പ​ള്ളി, കൊ​ല്ലം