Letters
ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​നു​​​ഷ്യ​​​ത്വം പ​​​ഠി​​​ക്ക​​​ണം
Wednesday, January 22, 2020 11:55 PM IST
സ്വ​​​കാ​​​ര്യ ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽനി​​​ന്നു​​ള്ള ദു​​​ര​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക​​​യ​​​റാ​​​തി​​​രി​​​ക്കാ​​​ൻ ബ​​​സ് നി​​​ർ​​​ത്താ​​​തെ പോ​​​കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലു​​​ണ്ടാ​​​യ അ​​പ​​ക​​ട​​ങ്ങ​​ളും മ​​റ്റും ചില ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മ​​​നു​​​ഷ്യ​​​ത്വ​​​മി​​​ല്ലാ​​​യ്മ​​​യെ​​​യാ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് ഇ​​​വ​​​ർ മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന​​​ത് സ്ഥി​​​രം കാ​​​ഴ്ച​​​യാ​​​ണ്. ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ നി​​​ന്ന് എ​​​ല്ലാ യാ​​​ത്ര​​​ക്കാ​​​രും ക​​​യ​​​റി​​​യാ​​​ലേ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ക​​​യ​​​റാ​​​ൻ പ​​​റ്റൂ. ബ​​​സ് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് അ​​​ൽ​​​പം മു​​​ന്പ് മാ​​​ത്ര​​​മേ ക​​​യ​​​റാ​​​ൻ അ​​​നു​​​മതിയു​​​ള്ളൂ. എ​​​ല്ലാ​​​വ​​​രും ക​​​യ​​​റു​​​ന്ന​​​തി​​​ന് മു​​​ന്പുത​​​ന്നെ ബ​​​സ് എ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യും.

സീ​​​റ്റ് ഒ​​​ഴി​​​വു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​രി​​​ക്കാ​​​ൻ ചി​​​ല ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ സ​​​മ്മ​​​തി​​​ക്കി​​​ല്ല. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് കാ​​​ണി​​​ക്കു​​​ന്ന അ​​​നീ​​​തി​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണം.

റാ​​​ശി​​​ഖ പ​​​ർ​​​വീ​​​ന, പു​​​ല്ലി​​​പ്പ​​​റ​​​ന്പ്