Letters
സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത മ​​​രി​​​ക്കുന്നോ?
Tuesday, February 4, 2020 11:19 PM IST
ഈ ​​​പം​​​ക്തി​​​യി​​​ൽ വന്ന ഒരു ക​​​ത്തി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഇ​​​റ​​​ങ്ങി​​​യ 192 സി​​​നി​​​മ​​​ക​​​ളി​​​ൽ 23 എ​​​ണ്ണ​​​ത്തി​​​നു മാ​​​ത്ര​​​മാ​​​ണ് മു​​​ട​​​ക്കു​​​മു​​​ത​​​ൽ തി​​​രി​​​കെ​​​കി​​​ട്ടി​​യ​​ത് എ​​​ന്നു വാ​​​യി​​​ച്ച​​​പ്പോ​​​ൾ ഒ​​​ട്ടും അ​​​ദ്ഭു​​​തം തോ​​​ന്നി​​​യി​​​ല്ല. കാ​​​ര​​​ണം ഇ​​​പ്പോ​​​ൾ ഇ​​​റ​​​ങ്ങു​​​ന്ന സി​​​നി​​​മ​​​ക​​​ളു​​​ടെ പേ​​​രി​​​ൽ​​​പോ​​​ലും കാ​​​വ്യ​​​ഭം​​​ഗി​​​യോ സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത​​​യോ ഒ​​​രു വാ​​​ച​​​ക​​​ത്തി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ക്കാ​​​നു​​​ള്ള ക​​​ഥ​​​യു​​​ടെ പ്ര​​​മേ​​​യ​​​മോ ഇ​​​ല്ല എ​​​ന്നു ഖേ​​​ദ​​​പൂ​​​ർ​​​വം എ​​​ഴു​​​ത​​​ട്ടെ. പി​​​ന്നെ എ​​​ന്താ​​​ണെ​​​ന്നു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന് ഒ​​​രു ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ൽ സ്ക്രീ​​​നി​​​ൽ തെ​​​ളി​​​യു​​​ന്ന ചി​​​ല പേ​​​ക്കൂ​​​ത്തു​​​ക​​​ളാ​​​ണ് ന​​​മ്മു​​​ടെ സി​​​നി​​​മ എ​​​ന്ന​​​താ​​​ണ് ശ​​​രി​​​യാ​​​യ മ​​​റു​​​പ​​​ടി.

ദൃ​​​ശ്യ​​​ക​​​ല​​​യു​​​ടെ അ​​​ധഃ​​​പ​​​ത​​​നം​​​പോ​​​ലെ ക​​​ഥ, ക​​​വി​​​ത, നോ​​​വ​​​ൽ തു​​​ട​​​ങ്ങി​​​യ സാ​​​ഹി​​​ത്യ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും മൂ​​​ല്യ​​​ശോ​​​ഷ​​​ണം വ​​​ള​​​രെ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണ്. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ നി​​​ല​​​വാ​​​ര​​​മു​​​ണ്ടെ​​​ന്നു​​​ള്ള മൂ​​​ഢ​​​സ​​​ങ്ക​​​ൽ​​​പ്പ​​​ത്തി​​​ൽ പ​​​ട​​​ച്ചു​​​വി​​​ടു​​​ന്ന സാ​​​ഹി​​​ത്യ​​​കൃ​​​തി​​​ക​​​ളും മ​​​ല​​​യാ​​​ളി​​​ക​​​ളെ വാ​​​യ​​​ന​​​യി​​​ൽ​​​നി​​​ന്നു പൂ​​​ർ​​​ണ​​​മാ​​​യും മാ​​​റ്റി​​​നി​​​ർ​​​ത്തും. ഒ​​​രി​​​ട​​​ത്തും പാ​​​സാ​​​കാ​​​ത്ത പ്ര​​​മേ​​​യ​​​മാ​​​ണ് ഇ​​​ക്കൊ​​​ല്ല​​​ത്തെ സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ നോ​​​വ​​​ലി​​​ന്‍റെ ക​​​ഥാ​​​ത​​​ന്തു.

ന​​​മ്മു​​​ടെ ആ​​​നു​​​കാ​​​ലി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ (ചു​​​രു​​​ക്കം ചി​​​ല പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ) അ​​​ച്ച​​​ടി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹി​​​ത്യ​​​കൃ​​​തി​​​ക​​​ൾ വാ​​​യി​​​ച്ചാ​​​ൽ വാ​​​യ​​​ന​​​ക്കാ​​​രി​​​ൽ അ​​​ൽ​​​പ്പ​​​മെ​​​ങ്കി​​​ലും സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത്വ​​​മു​​​ണ്ടെ​​​ങ്കി​​​ൽ തീ​​​ർ​​​ച്ച​​​യാ​​​യും വാ​​യ​​ന നി​​ർ​​ത്തും. ഒ​​​രു ഗു​​​ണ​​​മു​​​ള്ള​​ത് പെ​​​ട്ടെ​​​ന്ന് ഉ​​​റ​​​ക്കം​​​വ​​​രും എ​​ന്ന​​താ​​ണ്.

ജോ​​​സ് കൂ​​​ട്ടു​​​മ്മേ​​​ൽ, ക​​​ട​​​നാ​​​ട്