Letters
എ​​​ൽ​​ഐ​​സി​​യെ വി​​​ൽ​​​പ്പ​​​ന​​​യ്ക്കു വ​​യ്​​​ക്ക​​​രു​​​ത്
Tuesday, February 4, 2020 11:20 PM IST
പ്ര​​​മു​​​ഖ പൊ​​​തു​​​മേ​​​ഖ​​​ലാ സം​​​രം​​​ഭ​​​മാ​​​യ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ് കോ​​​ർ​​പ​​റേ​​​ഷ​​​നെ വി​​​ല്പ​​​ന​​​യ്ക്കു വ​​യ്ക്കു​​ക​​യാ​​ണെ​​ന്നു കേ​​​ന്ദ്രബ​​​ജ​​​റ്റി​​​ൽ പ്ര​​ഖ്യാ​​പി​​​ച്ചി​​​രി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തി​​​നു വ​​​രു​​​മാ​​​നം കി​​​ട്ടു​​​ന്ന​​​തൊ​​​ക്കെ വി​​​റ്റു​​​തു​​​ല​​​ച്ചാ​​​ൽ എ​​​ങ്ങ​​നെ​​​യാ​​​ണു ​സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​ക്കു​​​ക? ഇ​​​ന്ത്യ​​​ൻ സാ​​​ന്പ​​​ത്തി​​​കസ്ഥി​​​തി ഇ​​​ത്ര​​​മാ​​​ത്രം മോ​​​ശ​​​മാ​​​യൊ​​​രു​​​കാ​​​ലം മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്നോ? അ​​​തു മ​​​റ​​​ച്ചു​​​വ​​യ്​​​ക്കാ​​​നാ​​​ണോ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​​യും പൗ​​ര​​ത്വ ര​​ജി​​സ്റ്റ​​​റും കൊ​​​ണ്ടു​​​വ​​​ന്ന​​​ത്?

നോ​​​ട്ടു​​​നി​​​രോ​​​ധ​​​ന​​​ത്തി​​​നെ​​​തി​​​രേ​​​യും ബിഎ​​​സ്എ​​​ൻ എ​​​ൽ കു​​​ള​​​മാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും, രാ​​​ജ്യ​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ക​​​ന്പ​​​നി​​​ക​​​ളും വി​​​റ്റു​​​തു​​​ല​​​യ്ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും ജ​​ന​​ങ്ങ​​ൾ ​വേ​​​ണ്ടരീ​​​തി​​​യി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ പൗ​​​ര​​​ത്വ നിയമ ഭേ​​​ദ​​​ഗ​​​തി കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​രു​​​മാ​​​യി​​​രു​​​ന്നോ?

അ​​​തു​​​കൊ​​​ണ്ട് രാ​​​ജ്യ​​​ത്തെ എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ കു​​​ന്ത​​​മു​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ല്ല​​​രീ​​​തി​​​യി​​​ൽ കൊ​​​ണ്ടു​​​ന​​​ട​​​ക്കാ​​​ത്ത​​​തി​​​നെ​​​തി​​​രേ​​​യും വി​​​റ്റു​​​തു​​​ല​​​യ്ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും കൂ​​​ടി​​​യാ​​​വ​​​ണം.

ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ മം​​​ഗ​​​ല​​​ശേ​​രി, മ​​​ഞ്ചേ​​​രി