Letters
മ​ഴ​വെ​ള്ള സം​ഭ​ര​ണി വേ​ണ്ടെ​ന്ന തീ​രു​മാ​നം തി​രു​ത്ത​ണം
Saturday, September 26, 2020 12:29 AM IST
പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ഭേ​ദ​ഗ​തി പ്ര​കാ​രം 300 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ൾ​ക്ക് മ​ഴ​വെ​ള്ള സം​ഭ​ര​ണി വേ​ണ്ടെ​ന്ന​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​ണ്. 300 ച. ​മീ​റ്റ​ർ എ​ന്നാ​ൽ 7.5 സെ​ന്‍റ് ത​റ വി​സ്തീ​ർ​ണമു​ള്ള വീ​ടാ​യി​രി​ക്കും. അ​ത്ര വ​ലി​യ കെ​ട്ടി​ടം പ​ണി​യ​ണ​മെ​ങ്കി​ൽ 20 സെ​ന്‍റ് ഭൂ​മി​യെ​ങ്കി​ലും വേ​ണം. ഇ​ത്ര വ​ലി​യ വീ​ടി​ന് ജ​ല​സം​ഭ​ര​ണി വേ​ണ്ടെ​ന്ന തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധ​നയ്​ക്ക് വി​ധേ​യ​മാ​ക്ക​ണം.

അ​ഞ്ച് സെ​ന്‍റുകാ​ർ​ക്കും ചെ​റി​യ വീ​ടു​ക​ൾ​ക്കും ജ​ല​സം​ഭ​ര​ണ​ത്തി​ന് ത​ട​സ​മോ ബു​ദ്ധി​മു​ട്ടോ ഇ​ല്ലാ​തെ ഒ​രു​ക്കാ​നാ​കും. ഇ​തു നാ​ട്ടി​ലെ വ​ര​ൾ​ച്ച​യെ ത​ടു​ക്കും. കേ​ര​ള​ത്തെ വ​ര​ൾ​ച്ച​യി​ൽ​നി​ന്നു ര​ക്ഷി​ക്കാ​ൻ ഈ ​ച​ട്ട മാ​റ്റം തി​രു​ത്തി ഉ​ത്ത​ര​വ് ഇ​റ​ക്ക​ണം.

കാ​വ​ല്ലൂ​ർ ഗം​ഗാ​ധ​ര​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട