Letters
പൊ​തുമു​ത​ൽ ന​ശി​പ്പി​ച്ചാ​ൽ ന​ഷ്ടം ഈ​ടാ​ക്ക​ണം
Saturday, September 26, 2020 12:29 AM IST
ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യും സ്വ​ത്താ​ണ് പൊ​തു​മു​ത​ൽ. സ​മ​ര​ത്തി​ന് ആ​ധാ​ര​മാ​യ വി​ഷ​യം എ​ന്തു​മാ​ക​ട്ടെ അ​വി​ടെ ന​ശീ​ക​ര​ണ സ്വ​ഭാ​വം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. ഇ​വി​ടെ​യാ​ണ് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ൾ പ്ര​സ​ക്ത​മാ​കു​ന്ന​ത്. ത്യാ​ഗം സ​ഹി​ച്ചു​ള്ള സ​മ​രം ഉ​പേ​ക്ഷി​ക്കു​ന്പോ​ഴാ​ണ് അ​ക്ര​മാ​സ​ക്ത​മാ​യ സ​മ​രം ക​ട​ന്നു​വ​രു​ന്ന​ത്.

ന​മ്മ​ൾ ന​ശി​പ്പി​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ വി​ല ക​ണ​ക്കാ​ക്കി​യാ​ൽ, അ​തു ന​മ്മു​ടേ​താ​ണ് എ​ന്ന് തോ​ന്നി​യാ​ൽ ന​മ്മ​ൾ ന​ശി​പ്പി​ക്കു​മോ? ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​മ​ര​വും ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​വും പ​ല​പ്പോ​ഴും ന്യാ​യീക​രി​ക്ക​ത്ത​ക്കത​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​ന വേ​ദി​യി​ൽ ഉ​ണ്ടാ​കു​ന്ന കൈ​യേ​റ്റ​ങ്ങ​ൾ, മ​ൽ​പ്പി​ടി​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം മൂ​ല്യ​വ​ത്താ​യ സ​മ​ര​മ​ല്ല. സ​മ​രാ​ഭാ​സ​ങ്ങ​ളാ​ണ്.

നി​യ​മ​സ​ഭ​യി​ൽ 2015 മാ​ർ​ച്ച് 13ന് ​ന​ട​ന്ന​ത് ഏ​റ്റ​വും വ​ലി​യ സ​മ​രാ​ഭാ​സ​മാ​യി​രു​ന്നു. അ​തി​ലു​ണ്ടാ​യ പൊ​തു​മു​ത​ൽ​ ന​ഷ്ടം പ്ര​തി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്ക​ണം. തെ​റ്റി​നു​ള്ള ശി​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.

ബേ​ബി പാ​റ​ക്കാ​ട​ൻ, (ചെ​യ​ർ​മാ​ൻ, ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി), പു​ന്ന​പ്ര