Letters
കൊ​റോ​ണ: കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം
Monday, September 28, 2020 1:39 AM IST
കേ​ര​ള​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ അ​സാ​ധാ​ര​ണ​മാം​വി​ധം സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി വ്യാ​പ​നം ത​ട​യാ​നു​ള്ള മാ​ർ​ഗം സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം.

നി​ല​വി​ൽ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും എ​ടു​ത്തു മാ​റ്റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദി​നം​തോ​റും കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​ന്നോ ര​ണ്ടോ രോ​ഗി​ക​ൾ മാ​ത്ര​മു​ള്ള സ​മ​യ​ത്തെ ലോ​ക്ക്ഡൗ​ണി​ൽ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ച്ചു. നി​ല​വി​ൽ കു​റെ രോ​ഗി​ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ഒ​രു പ്ര​ദേ​ശം ദി​വ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ടു​ന്ന​തും ആ ​പ്ര​ദേ​ശ​ത്തു പി​ന്നീ​ട് രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യാ​ൽ വീ​ണ്ടും അ​ട​ച്ചി​ടു​ന്ന​തും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത വി​ധം ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യും നി​ല​വി​ലെ വാ​യ്പ​ക​ളി​ൽ പ​ലി​ശ ഒ​ഴി​വാ​ക്കി​യും, വ്യാ​പാ​ര വ്യ​വ​സാ​യ​സ്ഥാ​പ​നങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യും അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം ന​ട​ത്തി​യും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചാ​ൽ ഒ​രു​പ​രി​ധി​വ​രെ വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യും.

സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പ​റ​മ്പി​ൽ,ക​ൽ​ത്തൊ​ട്ടി, ല​ബ്ബ​ക്ക​ട