Letters
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​ം
Wednesday, October 14, 2020 11:11 PM IST
പ​തി​റ്റാ​ണ്ടു​ക​ളാ​യി ജാ​ർ​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വർത്തി​ക്കു​ന്ന ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ കെ​ട്ടി​ച്ച​മ​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ൽ അ​ട​ച്ച​ത് ന​മ്മു​ടെ നീ​തി ന്യാ​യ​വ്യ​വ​സ്ഥ​യെ​ത​ന്നെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​മാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തു ര​ണ്ടു ത​വ​ണ റെ​യ്ഡ് ന​ട​ത്തി​യി​ട്ടും ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ 15 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തി​ട്ടും നി​യ​മ വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും പ്ര​വ​ർ​ത്തി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ്ഥാ​പി​ക്കാ​നാ​യി​ല്ല. സ​ർ​ക്കാ​രും കോ​ർ​പ​റേ​റ്റു​ക​ളും ന​ഷ്ട​പ​രി​ഹാ​രം പോ​ലും ന​ൽ​കാ​തെ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി കൈ​യേ​റി ഖ​നി​ക​ളും ഡാ​മു​ക​ളും ടൗ​ൺ​ഷി​പ്പു​ക​ളും നി​ർ​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​തി​നെ​തി​രെ ആ​ദി​വാ​സി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും അ​വ​ർ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും ചെ​യ്ത​താ​ണോ അ​ദ്ദേ​ഹം ചെ​യ്ത തെ​റ്റ്?

ആ​ദി​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ക​ള്ള​കേ​സു​ണ്ടാ​ക്കി ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ ഇ​പ്പോ​ൾ ജ​യി​ലി​ൽ അ​ട​ച്ചി​രി​ക്കു​ന്ന​ത്.

83 വ​യ​സു​ള്ള ഫാ. ​സ്റ്റാ​ൻ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന വ്യ​ക്തി​യാ​ണ്. ഈ ​മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റ​സ്റ്റ് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്.

സെ​ബാ​സ്റ്റ്യ​ൻ പാ​താ​മ്പു​ഴ, ക​ല​യ​ന്താ​നി