Letters
വീ​ഴ്ച​ക​ളു​ടെ ഫ​ലം
Tuesday, April 27, 2021 12:03 AM IST
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​രി​നു പ​റ്റി​യ വീ​ഴ്ച​യ്ക്ക് രാ​ജ്യ​ത്തെ ആ​രോ​ഗ്യ സം​വി​ധാ​നം വ​ലി​യ വി​ല കൊ​ടു​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ളി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം മു​ൻ​കൂ​ട്ടി അ​റി​യു​ന്ന​തി​ലും കു​തി​ച്ചു​യ​രു​ന്ന കോ​വി​ഡ് കേ​സു​ക​ൾ കു​റ​യ്ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു.

എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നാ​ട്ടു പോ​വു​ക​യാ​ണ്. തെ​റ്റു തി​രു​ത്തു​ന്ന​തി​നു പ​ക​രം കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ വി​മ​ർ​ശി​ച്ച ട്വീ​റ്റു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു എ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ഇ​ത്ത​രം ട്വീ​റ്റു​ക​ൾ ഇ​ന്ത്യ​ൻ ഐ​ടി നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം.

രാ​ജ്യ​ത്തെ ഓ​ക്സി​ജ​ൻ ല​ഭ്യ​ത​ക്കു​റ​വും തെ​റ്റാ​യ കോ​വി​ഡ് വാ​ക്സി​ൻ ന​യ​വും ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​സ്വ​സ്ഥ​ത എ​ത്ര​യേ​റെ​യെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​നീ​ക്ക​വും. നേ​ര​ത്തേ ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്വീ​റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം നാം ​ഓ​ർ​മി​ക്കേ​ണ്ട​തു​ണ്ട്.

രാ​ജ്യ​ത്ത് സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ തു​ട​രു​മെ​ന്നും വാ​ക്സി​നെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും മ​ൻ​കി ബാ​ത്തി​ലൂ​ടെ ആ​വ​ർ​ത്തി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി പ​ക്ഷെ ,വാ​ക്സി​ൻ ന​യം മാ​റ്റു​മെ​ന്ന് ഉ​റ​പ്പു പ​റ​യു​വാ​ൻ ത​യാ​റാ​കു​ന്നി​ല്ല.

എ​ന്നാ​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലെ പാ​ളി​ച്ച​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ച​പ്പോ​ൾ ര​ക്ഷ​ക​രാ​യി സു​പ്രീം കോ​ട​തി ഓ​ടി​യെ​ത്തി​യ കാ​ഴ്ച​യും നാം ​ക​ണ്ടു. ഏ​കാ​ധി​പ​തി​യു​ടെ മ​ന​സോ​ടെ ഓ​രോ സം​സ്ഥാ​ന​വും പി​ടി​ച്ച​ട​ക്കു​വാ​നു​ള്ള വെ​മ്പ​ലി​ൽ മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ മ​റ​ന്ന​തി​ന്‍റെ ശി​ക്ഷ​യാ​ണ് നാം ​ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്.

ജ​യിം​സ് മാ​ളി​യേ​ക്ക​ൽ ചെ​റു​വാ​ണ്ടൂ​ർ, കോ​ട്ട​യം