Letters
ല​​ഹ​​രി​​ക്കെ​​തി​​രേ പോ​​രാ​​ട്ടം ശ​​ക്ത​​മാ​​ക്ക​​ണം
Wednesday, July 21, 2021 12:31 AM IST
കേ​​ര​​ളം ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രു​​ടെ കേ​​ന്ദ്ര​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു. ജ​​ന​​ന​​ത്തി​​നും മ​​ര​​ണ​​ത്തി​​നും മാ​​ത്ര​​മ​​ല്ല, വീ​​ടു​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന മ​​റ്റ് ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കും മ​​ദ്യം അ​​വ​​ശ്യ​​വ​​സ്തു ആ​​യി​ത്തീ​​ർ​​ന്നി​​രി​​ക്കു​​ന്നു. ഈ ​​വി​​പ​​ത്തി​​ൽ​​നി​​ന്നു നാം ​​ക​​ര​ക​​യ​​റേ​​ണ്ട സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചു​​ക​​ഴി​​ഞ്ഞു. മ​​ദ്യ​​വും മ​​യ​​ക്കു​​മ​​രു​​ന്നും ഉ​​പ​​യോ​​ഗി​​ക്കി​​ല്ലെ​​ന്നും ഒ​​ര​​വ​​സ​​ര​​ത്തി​​ലും ന​​മ്മു​​ടെ വീ​​ട്ടി​​ൽ ക​​യ​​റ്റി​​ല്ലെ​​ന്നും ഓ​​രോ​​രു​​ത്ത​​രും ഉ​​റ​​ച്ച തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണം. ല​​ഹ​​രി​​ക്ക് അ​​ടി​​മ​​ക​​ളാ​​യ​​വ​​രെ ഫ​​ല​​പ്ര​​ദ​​മാ​​യി ചി​​കി​​ത്സി​​ക്ക​​ണം. ല​​ഹ​​രി​​വി​​രു​​ദ്ധ സം​​ഘ​​ട​​ന​​ക​​ൾ പേ​​രി​​നു മാ​​ത്രം പ്ര​​വ​​ർ​​ത്തി​​ക്കാ​​തെ പോ​​രാ​​ട്ടം ശ​​ക്ത​​മാ​​ക്ക​​ണം. വ്യ​​ക്തി​​ക​​ളും സം​​ഘ​​ട​​ന​​ക​​ളും സ​​മു​​ദാ​​യ​​ങ്ങ​​ളും ഈ ​​വി​​പ​​ത്തി​​നെ​​തി​​രേ ഒ​​ന്നി​​ച്ചു രം​​ഗ​​ത്തി​​റ​​ങ്ങ​​ണം.

അ​​ഗ​​സ്റ്റി​​ൻ കു​​റു​​മ​​ണ്ണ്, കു​​ഴി​​ത്തൊ​​ളു, ഇ​​ടു​​ക്കി