Letters
ഡ്രൈവിംഗ് ലൈസൻസ്
Tuesday, September 7, 2021 11:08 PM IST
ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തു കാ​ര​ണം ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ അ​ധി​കാ​ധ്വാ​ന​മാ​യി മാ​റി​യി​രി​ക്കു​ന്നു. ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് എ​ടു​ത്ത​തി​നു​ശേ​ഷം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പ​രീ​ക്ഷ​യു​ടെ തീ​യ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. പ​രി​വാ​ഹ​ൻ സൈ​റ്റ് വ​ഴി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തും അ​ങ്ങ​നെ ത​ന്നെ.

ഈ ​പ​ക​ർ​ച്ച​വ്യാ​ധി സ​മ​യ​ത്ത്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് ആ​ളു​ക​ൾ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​യ​ച്ച അ​പേ​ക്ഷ​ക​ൾ പോ​ലും പ​രി​ഗ​ണ​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ധി​ക്ക​രി​ച്ച് ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക മാ​ത്ര​മാ​ണ് പോം​വ​ഴി. ഇ​ത് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ത്തി​ന് വി​രു​ദ്ധ​മാ​ണ്. കെ​എ​സ്ആ​ർ​ടി​സി ഔ​ട്‌​ലെ​റ്റു​ക​ൾ വ​ഴി മ​ദ്യം വി​ൽ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​തി​നു​പ​ക​രം ആ​ർ റ്റി ​ഓ​ഫീ​സി​ലെ പ​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​ക​ണം.

കെ ​എ സോ​ള​മ​ൻ, ആലപ്പുഴ