Letters
ക​ർ​ഷ​കസ​മ​രം അ​വ​ഗ​ണി​ക്ക​രു​ത്
Monday, September 13, 2021 11:38 PM IST
രാ​ജ്യത​ല​സ്ഥാ​ന​ത്തു വി​വാ​ദ കാ​ർ​ഷി​കനി​യ​മ​ങ്ങ​ൾ​ക്ക് എ​തി​രേ ക​ർ​ഷ​ക​ർ സ​മ​രം തു​ട​ങ്ങി​യിട്ടു മാ​സ​ങ്ങ​ൾ ക​ഴി​യു​ന്നു.​ കൊ​ടും ത​ണു​പ്പ് ഉ​ൾ​പ്പെടെ പ​ല പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​മ​രം മു​ന്നോ​ട്ടു പോ​കു​മ്പോ​ഴും ഇ​തൊ​ന്നും ക​ണ്ടി​ല്ല എ​ന്ന് ന​ടി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.​ച​ർ​ച്ച ചെ​യ്തു വി​ഷ​യം പ​രി​ഹ​രി​ക്ക​ണമെ​ന്ന് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​പ്പോ​ഴേ സ​ർ​ക്കാ​ർ അ​തി​ന് തു​ട​ക്കം കു​റി​ക്കുമായി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​യാ​ലും ത​ങ്ങ​ളു​ടെ ധാ​ർ​ഷ്ട്യ നി​ല​പാ​ടി​ൽ നി​ന്നു കേ​ന്ദ്രം ഒ​ര​ടി പി​ന്നോ​ട്ട് പോ​കി​ല്ല.​അ​ന്നം ത​രു​ന്ന ക​ർ​ഷ​ക​ർക​രോ​ട് ഇ​നി​യെ​ങ്കി​ലുംസഹാനുഭൂതി കാണിക്കണം.

അ​ജ​യ് എ​സ്. കു​മാ​ർ പ്ലാ​വോ​ട്, തി​രു​വ​ന​ന്ത​പു​രം 7034112532