Letters
വിദ്യാർഥികൾക്കായി വാ​ക്‌​സി​ൻ ചല​ഞ്ച് വേ​ണം
Monday, September 13, 2021 11:38 PM IST
സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പ് മു​ഴു​വ​ൻ വിദ്യാർഥിക​ൾ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധവാ​ക്‌​സി​ൻ ന​ൽ​കിയില്ലെങ്കിൽ സ്ഥിതി വഷളാകാൻ ഇടയാക്കും.

കേ​ന്ദ്രസ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ൻ ന​ൽ​കു​ന്നി​ല്ലെങ്കി​ൽ കേ​ര​ളം വി​ല കൊ​ടു​ത്തു വാ​ങ്ങി​യാ​ണെ​ങ്കി​ലും സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പേ വിദ്യാർഥികൾ​ക്കു സൗ​ജ​ന്യ​മാ​യി ഒ​രു ഡോ​സ് വാ​ക്‌​സി​ൻ എ​ങ്കി​ലും ന​ൽ​ക​ണം. വാ​ക്‌​സി​ൻ ച​ല​ഞ്ചിലൂ​ടെ പ​ണം ക​ണ്ടെ​ത്തി​ക്കൂ​ടെ? ന​ല്ല​വ​രാ​യ സു​മ​ന​സു​ക​ളും സം​ഘ​ട​ന​ക​ളും ഇ​തി​നാ​യി സ​ഹ​ക​രി​ക്കും തീ​ർ​ച്ച. പ്ര​ള​യ​കാ​ല​ത്തും ഓ​ഖി സ​മ​യ​ത്തു​മൊ​ക്കെ പ​ല​ത​രം ച​ല​ഞ്ചു​ക​ൾ കേ​ര​ളം വി​ജ​യി​പ്പി​ച്ച​താ​ണ്. കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്‌​സി​ൻ ച​ല​ഞ്ചും വി​ജ​യി​ക്കും തീ​ർ​ച്ച.

റോ​യി വ​ർ​ഗീ​സ്, മു​ണ്ടി​യ​പ്പ​ള്ളി