Letters
നു​ണ​പ്ര​ച​ാര​ണം എ​ന്ന ജ​നാ​ധി​പ​ത്യ ജീ​ർ​ണ​ത
Tuesday, March 28, 2023 1:18 AM IST
കെ.​​​​കെ.​ ര​​​​മ എം​​​​എ​​​​ൽ​​​​എ​​​യു​​​​ടെ കൈ​​​ക്ക് ഒ​​​​ടി​​​​വി​​​​ല്ലെ​​​​ന്നു സ്ഥാ​​​​പി​​​​ക്കാ​​​​ൻ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന​​​​വ​​​​ർ സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച എ​​​​ക്‌​​​​സ്​​​​റേ വ്യാ​​​​ജ​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്ന് ര​​​​മ​​​​യ്ക്കു ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യ ഡോ​​​​ക്‌​​​​ട​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി വാ​​​​ർ​​​​ത്ത.

വ്യാ​​​​ജ എ​​​​ക്‌​​​​സ്​​​​റേ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച് ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളെ മു​​​​ഴു​​​​വ​​​​ൻ നു​​​​ണ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ച​​​​വ​​​​ർ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന രാ​​ഷ്‌​​ട്രീ​​​​യ​​​മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ന്തു സ​​​​ത്യ​​​​സ​​​​ന്ധ​​​​ത​​​​യും പ്ര​​​​സ​​​​ക്തി​​​​യു​​​​മാ​​​​ണു​​​​ള്ള​​​​ത് ? രാ​​ഷ്‌​​ട്രീ​​​​യ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളെ രാ​​ഷ്‌​​ട്രീ​​​​യ​​​​മാ​​​​യി നേ​​​​രി​​​​ടാ​​​​ൻ കെ​​​​ൽ​​​​പ്പി​​​​ല്ലാ​​​​തെ വ​​​​രു​​​​മ്പോ​​​​ഴാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള നു​​​​ണ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ജ​​​​ന്മം കൊ​​​​ള്ളു​​​​ന്ന​​​​ത്. സൈ​​​​ബ​​​​ർ പോ​​​​രാ​​​​ളി​​​​ക​​​​ൾ​​​​ക്കും ന്യാ​​​​യീ​​​​ക​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും പു​​​​റ​​​​മേ ഇ​​​​ത്ത​​​​രം നു​​​​ണ​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ന​​​​മ്മു​​​​ടെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ സാം​​​​സ്‌​​​​കാ​​​​രി​​​​ക പു​​​​രോ​​​​ഗ​​​​മ​​​​ന നാ​​​​യ​​​​ക​​​​രും മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ൽ ഉ​​​​ണ്ടെ​​​​ന്നു​​​​ള്ള​​​​താ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ജീ​​​​ർ​​​​ണ​​​​ത.

എ​​​​ന്തു നു​​​​ണ​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞി​​​​ട്ടാ​​​​യാ​​​​ലും വേ​​​​ണ്ടി​​​​ല്ല ജ​​​​ന​​​​ങ്ങ​​​​ളെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ച് വോ​​​​ട്ടു​​​നേ​​​​ടി എ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ലും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​യി മാ​​​​ത്രം മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു ഇ​​​​ന്ന​​​​ത്തെ​​​​ക്കാ​​​​ല​​​​ത്ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യം എ​​​​ന്ന മ​​​​ഹ​​​​ത്താ​​​​യ ആ​​​​ശ​​​​യം.

എ.​കെ. അ​നി​ൽ​കു​മാ​ർ,നെ​യ്യാ​റ്റി​ൻ​ക​ര