ഇന്നോവ കാറിൽ പറന്ന് ഷംജാദും അനീഷയും; പിന്നാലെ പോലീസ്
Friday, October 15, 2021 3:45 PM IST
കോ​ഴി​ക്കോ​ട് : കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ ദ​മ്പ​തി​മാ​രു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു​പേ​രു​ടെ ല​ഹ​രി​ക്ക​ട​ത്തി​ലെ ദു​രൂ​ഹ​ത തേ​ടി പോ​ലീ​സ്. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കാ​നാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും.

ക​ഞ്ചാ​വ് എ​വി​ടെ നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്ന​ത് ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​നോ​ടു പ്ര​തി​ക​ള്‍ സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം.

അ​തേ​സ​മ​യം, ദ​മ്പ​തി​മാ​ര്‍ സ്ഥി​രം ക​ഞ്ചാ​വ് കാ​രി​യ​ര്‍​മാ​രാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ന്നോ​വ ​കാ​ര്‍ ഇ​വ​ര്‍ വാ​ട​ക​ക്കെ​ടു​ത്ത​താ​ണ്. കാ​റു​ട​മ​യി​ല്‍നി​ന്നു അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും.

അ​തേ​സ​മ​യം പി​ടി​യി​ലാ​യ ന​ല്ല​ളം ഹ​സ​ന്‍​ബാ​യ് വി​ല്ല​യി​ല്‍ പി.​എം.​ഷം​ജാ​ദ് (25), ഭാ​ര്യ അ​നീ​ഷ (23), ന​ല്ല​ളം പു​ന്നാ​നി പ​റ​മ്പി​ല്‍ ബി.​എം.​അ​ഹ​മ്മ​ദ് നി​ഹാ​ല്‍ (26) എ​ന്നി​വ​രു​ടെ ഒ​രു വ​ര്‍​ഷ​ത്തെ ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ സം​ഘം ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ഇ​തി​ല്‍നി​ന്നു നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യ ഇ​ന്നോ​വ ​കാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. പോ​ലീ​സ് കൈ​കാ​ണി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ നി​ര്‍​ത്തി​യി​ല്ല.

ട്രാ​ഫി​ക് പോ​ലീ​സ് പി​ന്‍​തു​ട​ര്‍​ന്ന​തോ​ടെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് കാ​മ്പ​സി​ലെ റോ​ഡ്‌​വ​ഴി ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു ശ്ര​മം. എ​ന്നാ​ല്‍ ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ മു​ന്നോ​ട്ടു ​പോ​വാ​ന്‍ ഇ​വ​ര്‍​ക്കു സാ​ധി​ച്ചി​ല്ല. തു​ട​ര്‍ന്നു പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.