ആളുകളെ പറ്റിക്കാൻ എത്രയെളുപ്പം! ഡാ​നി​ഷ് കൈ​ക്ക​ലാ​ക്കി​യ​ത് ആ​റു കോ​ടി രൂ​പ
Friday, December 17, 2021 3:23 PM IST
കൊ​ച്ചി: ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കു പ​ണം മു​ട​ക്കി​യാ​ല്‍ ലാ​ഭ​വി​ഹി​തം ഉ​ള്‍​പ്പെ​ടെ ത​രാ​മെന്നു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ചു പ​ല​രി​ല്‍നി​ന്നാ​യി മ​ഹാ​രാഷ്‌ട്ര സ്വ​ദേ​ശി തട്ടിയെടുത്തതു കോടികൾ. ഡാ​നി​ഷ് സ​പ്‌​ഹൈ​ല്‍ താ​ക്കൂ​ര്‍ ഏ​ക​ദേ​ശം ആ​റു കോ​ടി രൂ​പയോളം തട്ടിയെടുത്തതായിട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ആ​റു പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​രാ​തി​ക​ളി​ല്‍ ര​ണ്ടു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ശാ​ന്ത് ക്ലി​ന്‍റ് പ​റ​ഞ്ഞു.

നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ലെ പ​രാ​തി​ക്കാ​രി​ല്‍​നി​ന്ന് ഇ​യാ​ള്‍ ര​ണ്ട​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​യാ​ള്‍ പ​ല​രി​ല്‍നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

അ​തേസ​മ​യം, കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്ത തു​ക ഏ​ക​ദേ​ശം ആ​റു​ കോ​ടി​യോ​ളം വ​രു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. ഇ​യാ​ളു​ടെ പേ​രി​ല്‍ സ​മാ​ന കേ​സു​ക​ള്‍ ക​ള​മ​ശേ​രി, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ക​ളി​ല്‍ നി​ല​വി​ലു​ണ്ട്.

പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളു​ടെ​യും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നാ​യി പ​ണം മു​ട​ക്കി​യാ​ല്‍ മു​ട​ക്കു മു​ത​ലും ലാ​ഭ​വി​ഹി​ത​വും ഉ​ള്‍​പ്പെ​ടെ ത​രാ​മെ​ന്നും പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​റ​ക്കി ത​രാ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഇ​തി​നാ​യി വ്യാ​ജ ര​സീ​തും ഉ​ണ്ടാ​ക്കി​യി​രു​ന്നു.

നാ​ലു പാ​ന്‍ കാ​ര്‍​ഡു​ക​ള്‍, നാ​ലു ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍, ര​ണ്ട് ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ പോ​ലീ​സ് ഡാ​നി​ഷി​ല്‍നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ഇ​വ​യെ​ല്ലാം പ​ല പേ​രു​ക​ളി​ലാ​ണ്. ഇ​യാ​ള്‍ സിം ​കാ​ര്‍​ഡു​ക​ള്‍ എ​ടു​ത്തി​രു​ന്ന​ത് ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രന്‍റെ പേ​രി​ലാ​യി​രു​ന്നു.

മ​ഹാ​രാഷ്‌ട്ര ര​ത്‌​ന​ഗി​രി സ്വ​ദേ​ശി​യാ​യ ഡാ​നി​ഷ് മും​ബൈ​യി​ല്‍ മു​മ്പ് സി​വി​ല്‍ എ​ന്‍​ജി​നിയ​റാ​യി​ട്ടാ​ണ് ഇ​യാ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ ര​ണ്ടാം ഭാ​ര്യ​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വി​ന്‍റെ പേ​രി​ലും ഇ​യാ​ള്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചു ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഡാ​നി​ഷ് സ​ഹി​ല്‍ താ​ക്കൂ​ര്‍, ഇ​ര്‍​ഫാ​ന്‍ ഇ​സ്മാ​യി​ല്‍, ഇ​ര്‍​ഫാ​ന്‍ ഇ​സ്മ​യി​ല്‍ മു​ഹ​മ്മ​ദ്, ഡാ​നി​ഷ് എ​സ്. താ​ക്കൂ​ര്‍, സ​മ​ര്‍ ഇ​സ്മ​യി​ല്‍ സ​ഹ​ര്‍, രാം ​നാ​രാ​യ​ണ്‍ എ​ല്‍ സിം​ഗ് എ​ന്നീ വ്യാ​ജ​പ്പേ​രു​ക​ളി​ലും ഇ​യാ​ള്‍ രേ​ഖ ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ വൈ. ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ മും​ബൈ​യി​ല്‍​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.