വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്: മി​നി​സ്റ്റീ​രി​യ​ല്‍ സ്ഥ​ലം മാ​റ്റം ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ക്ക​ണമെന്ന് ട്രൈ​ബ്യൂ​ണ​ല്‍
Tuesday, June 18, 2019 1:13 AM IST
കൊ​​​ച്ചി : വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ മി​​​നി​​​സ്റ്റീ​​​രി​​​യ​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ്ഥ​​​ലം​​മാ​​​റ്റം അ​​​ടു​​​ത്ത വ​​​ര്‍​ഷം മു​​​ത​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍. സ്ഥ​​​ലം​​മാ​​​റ്റം ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​കും​​​വി​​​ധം നാ​​​ലു മാ​​​സ​​​ത്തി​​​ന​​​കം ഡേ​​​റ്റ ശേ​​​ഖ​​​ര​​​ണ​​​മ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണം. തു​​​ട​​​ര്‍​ന്ന് അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം മു​​​ത​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ച് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി സ​​​ര്‍​ക്കു​​​ല​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നാ​​ണ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. കേ​​​ര​​​ള വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മി​​​നി​​​സ്റ്റീ​​​രി​​​യ​​​ല്‍ സ്റ്റാ​​​ഫ് യൂ​​​ണി​​​യ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.