തൃശൂർ: അവധിക്കാലത്ത് തീർഥാടന-വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി).
കാശി, അയോധ്യ എന്നിവിടങ്ങളിലേക്ക് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ കൊച്ചുവേളിയിൽനിന്നു മേയ് 18നു പുറപ്പെടും. 25നു മടങ്ങിയെത്തും. കാശി വിശ്വനാഥക്ഷേത്രം, സാരാനാഥ് ക്ഷേത്രം, അയോധ്യയിലെ ശ്രീരാമക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും.
ഗംഗാ ആരതിയിലും തീർഥാടകർക്കു പങ്കെടുക്കാം. യാത്ര മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളിൽനിന്നു ട്രെയിനിൽ കയറാം. ഭക്ഷണവും താമസവുമടക്കം 18,060 രൂപയാണു നിരക്ക്.
ഇതിനുപുറമേ, ആൻഡമാനിലേക്ക് 53,430 രൂപ മുതലുള്ള വിമാനയാത്രാ പാക്കേജുമുണ്ട്. ആറു ദിവസത്തെ യാത്ര 12നു പുറപ്പെട്ടു 17നു തിരികെയെത്തും. ഹൈദരാബാദിലേക്കുള്ള വിമാനയാത്ര 23ന് ആരംഭിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് 26ന് തിരികെയെത്തും.
23,250 രൂപ മുതലാണു നിരക്ക്. തിരുവനന്തപുരത്തുനിന്ന് വാരാണസി, അയോധ്യ, പ്രയാഗ് രാജ് വിമാനയാത്രാ പാക്കേജ് 24ന് ആരംഭിക്കും. ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ, ഭക്ഷണം, എസി ഹോട്ടൽ, ടൂർ മാനേജർമാരുടെ സേവനം എന്നിവ വിമാനയാത്രാ പാക്കേജിലുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: തിരുവനന്തപുരം- 8287932095, എറണാകുളം - 8287932082, കോഴിക്കോട്- 8287932098, കോയന്പത്തൂർ - 9003140655.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.